അ​രു​താ​യ്​​മ​ക​ളോ​ട്​ ക​ല​ഹി​ച്ച്​ അ​നീ​തി​ക്കും ഏ​കാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ ദൈ​വ​മാ​ർ​
ഗ​ത്തി​ൽ നി​ല​കൊ​ണ്ട പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീ​മി​​​​​​ൻറ ജീ​വി​ത​സ്​​മ​ര​ണ​ക​ൾ അ​യ​വി​റ​
ക്കി ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ ഇ​ന്ന്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കുന്നു. 
ച​രി​ത്ര​പു​രു​ഷ​നാ​യ ഇ​ബ്രാ​ഹീം ന​ബി​യു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും അ​ദ്ദേ​ഹം 
നേ​രി​ടേ​ണ്ടി​വ​ന്ന ക​ടു​ത്ത ദൈ​വി​ക​പ​രീ​ക്ഷ​ണ​ങ്ങ​ളും അ​നു​സ്​​മ​രി​ച്ച്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ 
വി​ശ്വാ​സി​ക​ൾ മ​ക്ക​യി​ൽ ഹ​ജ്ജ്​ ക​ർ​മം നി​ർ​വ​ഹി​ക്കു​​മ്പാ​ൾ​ത​ന്നെ​യാ​ണ്​ ബ​ലി​പെ​രു​ന്നാ
​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.


പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
യിരുന്നു. ആത്മാര്‍പ്പണത്തിന്റെ ആഘോഷമായ, ത്യാഗത്തിന്റെയും അനുസരണ
ത്തിന്റെയും മഹാസ്മരണകള്‍ ഉണര്‍ത്തുന്ന ബലിപെരുന്നാളില്‍ എല്ലാ 
വായനക്കാര്‍ക്കും കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിന്റെ ബലിപെരുന്നാള്‍ 
ആശംസകള്‍.

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് എ.പി ശിഫാര്‍ മൗലവി 
അല്‍കൗസരിയും ടൗണ്‍ ജുമാ മസ്ജിദ് സൈനുല്ലാബ്ദീന്‍ മൗലവിയും ഒന്നാം മൈല്‍ 
ദാറുല്‍ ഇസ്ലാം (അയിശാപള്ളി ) നൗഷാദ് മൗലവിയും തോട്ടുംമുഖം ജുമാമസ്ജിദ് 
ഹബീബുള്ളാ മൗലവിയും ആനക്കല്ല് ജുമാമസ്ജിദ് മുനീര്‍ മൗലവി അല്‍ഖാസിമിയും
 വില്ലണി നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ് മുഹമ്മദ് ഷാഫി മൗലവിയും ഇടപ്പള്ളി 
മസ്ജിദ്ന്നൂര്‍ ഷഫീഖ് മൗലവി മുഫ്തിയും ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിന് 
നേതൃത്വം നല്‍കി.

പൂതക്കുഴി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സാദിഖ് മൗലവി അല്‍ഹാദിയും 
പിച്ചകപ്പള്ളിമേട് അല്‍ അമാന്‍ മസ്ജിദ് മന്‍സൂര്‍ മൗലവി അല്‍ഖാസിമിയും 
കല്ലുങ്കല്‍ നഗര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അര്‍ഷദ് മൗലവി ബാഖവിയും 
പാറക്കടവ് മസ്ജിദുല്‍ മുബാറക്ക് സലാഹുദ്ദീന്‍ മൗലവിയും മേലാട്ടുതകിടി 
റഹ്മത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് ഷിയാസ് മൗലവിയും പട്ടിമറ്റം ജുമാമസ്ജിദ് 
അബ്ദുല്‍ അലീം മൗലവിയും കൂവപ്പള്ളി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ജുനൈദ് 
മൗലവിയും അഞ്ചിലിപ്പ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അബ്ദുല്‍ ജലീല്‍ മൗലവി 
ബാഖവിയും ഇടക്കുന്നം ജുമാമസ്ജിദ് അജ്മല്‍ മൗലവി അല്‍ഖാസിമിയും 

മുക്കാലി ജുമാ മസ്ജിദ് സദഖത്തുള്ളാ മൗലവിയും പാറത്തോട് മുഹിയുദ്ദീന്‍ ജുമാ 
മസ്ജിദ് അര്‍ഷദ് മൗലവി അല്‍ഖാസിമിയും മണങ്ങല്ലൂര്‍ ജുമാമസ്ജിദ് അന്‍സാരി 
മൗലവി അല്‍ഖാസിമിയും ചേനപ്പാടി മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് മുഹമ്മദ് ഷമീര്‍ 
മൗലവിയും ചിറക്കടവ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അബ്ദുല്‍കെരീം മൗലവിയും 
വിവിധ പള്ളികളില്‍ നടക്കുന്ന ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരപ്പള്ളി ഹല്‍ഖയുടെ നേതൃത്വത്തില്‍ കെ.എം.എ 
മൈതാനിയില്‍ 7.30 ന് നടന്ന ഈദ് ഗാഹിന് മുഹമ്മദ് അസ്ലം നേതൃത്വം നല്‍കി.