മുണ്ടക്കയം: റബര്‍ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച രണ്ടംഗസംഘം പോലീസ് പിടിയില്‍. പാലമ്പ്ര ചാവടിയില്‍ സജോ(22), കല്ലേപാലം കളപുരയ്ക്കല്‍ നന്ദനന്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ചോറ്റി കണ്ണന്താനം ജോസിന്‍റെ പുകപുരയില്‍ സൂക്ഷിച്ചിരുന്ന നാല് ചാക്ക് ഒട്ടുപാലും റബര്‍ ഷീറ്റുകളും ഞായറാഴ്ച മോഷണം പോയിരുന്നു.rubber theft 5 ജോസ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ച് വരുന്നതിനിടെ ഇന്നലെ നാടകീയ സംഭവങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.‌

ടൗണിലെ കടയില്‍ ഷീറ്റുകളും ഒട്ടുപാലും വില്‍ക്കുവാന്‍ സജോയും നന്ദനനും എത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ ഇവര്‍ അറിയാതെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസിനെ കണ്ട് ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.rubber theft 1 പോലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടി. പിന്നീട് ചോദ്യം ചെയ്തതോടെ ചോറ്റിയില്‍ നിന്നു മോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിക്കുകയായിരുന്നു. എസ്‌ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌ഐ കെ.കെ. സോമന്‍, എഎസ്‌ഐ പോള്‍ മാത്യു, കെ.എസ്. ബൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.‌rubber theft