കാഞ്ഞിരപ്പള്ളി : കെ.എം.എ- പാറക്കടവ് റോഡ് നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടന്നതായി പി.ഡി.പി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഒരു കിലോ മീറ്ററോളം ദൂരം വരുന്ന കെ.എം.എ- പാറക്കടവ് റോഡ് 9 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നു മാസം മുമ്പാണ് ടാറിംങ്ങും വശങ്ങളിലെ കോണ്‍ക്രീറ്റിംങും പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തന്നെ റോഡില്‍ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. റോഡിന്റെ വശങ്ങളും പൊട്ടിത്തകര്‍ന്നു തുടങ്ങി. റോഡു നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര നിലവാരമില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാ യിരുന്നുവെന്നും പി.ഡി.പി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. റോഡു നിര്‍ മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി വിധ വകുപ്പു മേധാവികള്‍ക്ക് പാരതി നല്‍കുന്നതിനു യോഗം തീരുമാനിച്ചു. മണ്ഡ ലം പ്രസിഡണ്ട് ഷിനു മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സഫറുള്ള ഖാന്‍ , ഷിഹാ ബുദ്ദിന്‍ കോനാട്ടുപ്പറമ്പില്‍ , ഷിഹാബ് പട്ടിമറ്റം എന്നിവര്‍ സംസാരിച്ചു.