കണമല : കനത്ത മഴയിൽ വനത്തിൽ നിന്നും കുത്തെയൊലിച്ച് റോഡിലൂടെ ഒഴുകിയ വെളളക്കെട്ടിൽ നിയന്ത്രണം തെറ്റി പാഞ്ഞ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലി ടിച്ച് അപകടം. ബാങ്ക് വായ്പക്ക് ഈടായി നൽകുന്ന സ്ഥലം കാണിക്കാനായി ബാങ്ക് മാനേജരെ കാറിൽ കൂട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം.  ഒരു നി മിഷം വൈകിയിരുന്നെങ്കിൽ പോസ്റ്റ് കാറിന് മുകളിലേക്ക് പതിക്കുമായിരുന്നു.
പോസ്റ്റിലിടിച്ച് കാർ വെട്ടിത്തിരിഞ്ഞ് മാറുമ്പോഴാണ് പോസ്റ്റ് തകർന്ന് വൈദ്യുതി ലൈ നുകളും റോഡിനെതിർവശത്തെ ക്രോസ് പോസ്റ്റും നിലംപതിച്ചത്. ഉച്ചക്ക് ഒന്നരയോ ടെ ശബരിമല ദേശീയപാതയിലെ പാണപിലാവിനടുത്ത് ചീനിമരം ഭാഗത്താണ് അപക ടം. കാർ യാത്രികർ പരിക്കകളില്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു. ഫെഡറൽ ബാങ്ക് ശാഖയുടെ മാനേജരും തുലാപ്പളളി സ്വദേശിയും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. മുക്കൂട്ടുതറയിൽ നിന്നും കണമലയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ ദിവസവും ഇവിടെ അപകടമുണ്ടായി. കഴിഞ്ഞ കാലവർഷകാലത്തും ഇവി ടെ വെളളക്കെട്ടിൽ നിയന്ത്രണം വിട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. അടിയ ന്തിരമായെ ഓടയും കലുങ്കും നിർമിച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടിരുന്നു. എന്നാൽ അപകടങ്ങൾ തുടരുമ്പോഴും അധികൃതർ നടപടികൾ സ്വീകരി ക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തിരക്കേറിയ ശബരിമല പാതയാണിത്.
അപകടത്തെ തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.