കാഞ്ഞിരപ്പള്ളി: താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം   12 മുതല്‍ ജൂണ്‍ 17 വരെ നടക്കും. രാവിലെ 10  മുതല്‍ നാലു വരെയാണ് വിതര ണം. റേഷന്‍ കാര്‍ഡ് ഉടമയോ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെ ങ്കിലുമോ നിലവിലുള്ള റേഷന്‍ കാര്‍ഡും ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി എത്തി റേഷന്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.

എഎവൈ മുന്‍ഗണന കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര, മുന്‍ ഗണേതര സബ്സിഡി കാര്‍ഡുകള്‍ക്ക് 100 രൂപയും നല്‍കണം. എ.എ വൈ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ വിഭാഗത്തി ല്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമായി വിതരണം ചെയ്യും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ തെളിവിലേയ്ക്കായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി ഹാജരാക്കേണം. SCOLERS
12ന് എആര്‍ഡി 131,132  റേഷന്‍ കടയിലെ  കാര്‍ഡുകളുടെ വിതരണം പനമറ്റം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിലും എആര്‍ഡി 162 റേഷന്‍ കടയിലെ വിതരണം വഞ്ചിമല പള്ളി പാരിഷ് ഹാളിലും എആര്‍ഡി 123,124,127 എന്നീ  കടകളിലേത്  അതാത് റേഷന്‍ കടകളിലും വിതര ണം ചെയ്യും.

13ന് എആര്‍ഡി 104,47, 86,149,150, എന്നീ റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡുകളുടെ വിതരണം കൂട്ടിക്കല്‍  സെന്റ്  മേരീസ് പാരിഷ് ഹാളിലും എആര്‍ഡി 148,160  കടകളിലേത്   ഇളംകാട് കെ.ആര്‍. നാരായണന്‍ ഹാളിലും 14ന് എആര്‍ഡി 63, 44, 72  എന്നീ റേഷന്‍ കടയിലെ വിതരണം  മുണ്ടക്കയം അത്തിയാലിയില്‍ ഓഡിറ്റോറിയത്തിലും എആര്‍ഡി 62  കടിയലേത് ഊരയ്ക്കനാട് റേഷന്‍കടയിലും എആര്‍ഡി 103   ലേത്  പറത്താനം സെന്റ്  മേരീസ്  പാരിഷ് ഹാളിലും വിതരണം നടക്കും.ration card15ന് എആര്‍ഡി 81,143  എന്നീ  കടകളിലേത്   എരുത്വാപുഴ കോ ഓപ്പ റേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും എആര്‍ഡി 107,144  കടകളിലേത് അതാത് റേഷന്‍ കടകളിലും എആര്‍ഡി 106  കടയിലേത്    കണ്ണിമല കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും വിതരണം ചെയ്യും.

16ന് എആര്‍ഡി 56, 55, 68, 67, 113  എന്നീ  കടകളിലേത്  എരുമേലി ദേവസ്വം ബോര്‍ഡ് സ്‌കൂളിലും 17ന് എആര്‍ഡി 88   കടയിലേത്   കണ്ണി മല കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും എആര്‍ഡി 118   കടയിലേത്   മുരിക്കുംവയല്‍ ഗവണ്‍മെന്റ്  എല്‍പിഎസിലും 17, 18, തീയതികളില്‍   എആര്‍ഡി 109  റേഷന്‍ കടയിലേത്  പുഞ്ചവയല്‍ എസ്എന്‍ഡിപി ഹാളിലും എആര്‍ഡി 139 റേഷന്‍ കടയിലേത്  അതാത് റേഷന്‍ കടകളിലും എആര്‍ഡി 151  കടയിലേത്    പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ്  പാരിഷ് ഹാളിലും വിതരണം നടക്കും.