സര്‍ക്കാര്‍ ഭൂമി കൈയ്യേറുകയും, അനധികൃത കെട്ടിടനിര്‍മ്മാണം നടത്തുകയും ചെ യ്ത റിസോര്‍ട്ട് മാഫിയാകള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം ആരംഭിച്ചു.

വാഗമണ്‍-കോലാഹലമേട്-വാകച്ചുവട്-തങ്ങളുപാറ മേഖലില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറുകയും, അനധികൃത കെട്ടിടനിര്‍മ്മാണം നടത്തുകയും ചെയ്ത റിസോര്‍ട്ട് മാഫിയാകള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം ആരംഭിച്ചു. ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാവിലെ കൂട്ടിക്കള്‍ വില്ലേജ് ഓഫീസിലേയ്ക്ക് നടന്ന മാര്‍ച്ചിലും ധര്‍ണ്ണയിലും സ്ത്രീകളടക്കം നിരവധിയാളുകള്‍ പങ്കെടുത്തു.

യോഗം ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍ ഉത്ഘാടനം ചെയ്തു. റിസോര്‍ട്ട് മാഫിയാ നടത്തുന്ന ഭൂമി കൈയ്യറ്റത്തിനും, തട്ടിപ്പിനും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ മുഹമ്മദ് ബഷീറിന്റെ പട്ടയഭൂമി തട്ടിയെടുത്ത് റിസോര്‍ട്ട് പണിതീര്‍ത്ത സംഭവം. 1977-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മിച്ചഭൂമി വിതരണത്തില്‍ ഉള്‍പ്പെടുത്തി മുഹമ്മദ് ബഷീറിന് അനുവദിച്ച ഒരേക്കര്‍ പട്ടയഭൂമി ഇപ്പോള്‍ കൈയ്യേറി റിസോര്‍ട്ട് കെട്ടി ഉയര്‍ത്തിയിരിക്കുകയാണ്. 
പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ സഫിയ ഉള്‍പ്പെടെ പരാതി റവന്യു വകുപ്പി ല്‍ സമര്‍പ്പിച്ചിട്ടും അധികാരികള്‍ കൈമലര്‍ത്തിയിരിക്കുയാണ്. ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയ്യേറുകയും, അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കയ്യേറ്റഭൂമി യില്‍ നിന്നും കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വി.സി. അജികുമാര്‍ അറിയിച്ചു.

യോഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു അദ്ധ്യക്ഷത വഹിച്ചു. രാജേഷ് പാറയ്ക്കല്‍, എന്‍.ടി. ശശികുമാര്‍, ദിനേശന്‍ ഇളംങ്കാട്, വാര്‍ഡ് മെമ്പര്‍ ഷീലാ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.സി. യേശുദാസ്, എസ്.കെ ഷാജിമോന്‍, കെ.വി. മധുസൂതനന്‍നായര്‍, പി. പ്രദീപ്, വേണുക്കുട്ടന്‍ നായര്‍, അനില്‍കുമാര്‍ പ്ലാപ്പള്ളി, സോമശേഖരന്‍, രാജഗോപാല്‍, രജേന്ദ്രന്‍ തുടങ്ങയിവര്‍ നേതൃത്വം നല്‍കി.