കാഞ്ഞിരപ്പള്ളി: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കേണ്ട എന്‍ സി സി കേഡറ്റുകളുടെ സെലക്ഷന്‍ ക്യാന്പ് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളില്‍ ആരംഭിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലക ളിലെ എന്‍സിസി കേഡറ്റുകളാണ് ക്യാന്പില്‍ പങ്കെടുക്കുന്നത്.പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തീവ്ര പരിശീലനത്തിനൊടുവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേഡറ്റുകള്‍ക്കാണ്  ജനുവരി 26ന് ഡല്‍ഹി രാജ്പത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. മാര്‍ച്ച്പാസ്റ്റിലെ മികച്ച പ്ര കടനം, ഗാര്‍ഡര്‍ ഓഫ് ഓണര്‍ എന്നിവ കൂടാതെ കലാപരമായി മികവു തെളിയിക്കുന്ന വര്‍ക്കു മാത്രമേ സെലക്ഷന്‍ ലഭിക്കുകയുള്ളു. 16 കേരള ബറ്റാലിയന്റെ കന്‌പൈന്‍ഡ് ആനുവല്‍ ട്രെയിനിംഗ് ക്യാന്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കേണല്‍മാരായ രവികുമാര്‍, ഷംസീര്‍ സിംഗ്, സുനില്‍കുമാര്‍, ട്രൂപ്പ് കമാന്‍ഡര്‍മാരായ ജയിംസ് ജോസഫ്, ജോബി വര്‍ഗീസ്, രാജീവ് ജോസഫ്, വിജയലക്ഷ്മി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.