കാഞ്ഞിരപ്പള്ളി∙ റബ്ബറിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. അവ ശിഷ്ടങ്ങൾ കത്തിച്ചതിൽ നിന്നും ഉയർന്ന രൂക്ഷ ഗന്ധമുള്ള പുക ശ്വസിച്ച് സ്കൂളുകളിലെ കുട്ടികൾക്ക് ചർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ടക്കവലയിൽ മൈക്ക ഇംഗ്ളീഷ് മീഡിയം സ്കൂൾ, എൻ.എച്ച്.എ യു.പി സ്കൂൾ എന്നീ സ്കൂളുകളിലാണ് പുക പടർന്നത്.
മൈക്ക ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒരു അധ്യാപികയ്ക്കും രണ്ടു കുട്ടികൾക്കും ഛർദ്ദിയും ,ഇരുപതോളം കുട്ടികൾക്ക് ചുമയും അസ്വ സ്ഥതയും ഉണ്ടായി. ഇവർക്ക് തൊട്ടടുത്തുള്ള ഇഎസ്എെ ആശുപത്രി യിൽ ചികിൽസ നൽകി വിട്ടയച്ചു. ഉച്ചവരെ ഇരു സ്കൂളുകളിലെയും ക്ളാസുകൾ മുടങ്ങി. ഫയർ ഫോഴ്സ് എത്തി തീയും പുകയും പൂർണ്ണ മായും അണച്ചതിന് ശേഷമാണ് ക്ളാസുകൾ പുനരാരംഭിച്ചത്.
മൈക്ക സ്കൂളിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രാസ വസ്തുക്കൾ കലർന്ന റബ്ബറിന്റെ അവശിഷ്ടങ്ങളും ,ഉപയോഗശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ചത് .ഞായറാഴ്ച്ച കത്തിച്ച അവശിഷ്ടങ്ങ ളി ലെ തീ അണായതെ ഇന്നലെയും പുക ഉയരുകയായിരുന്നു. ഇന്നലെ രാവി ലെ സ്കൂൾ തുറന്നപ്പോൾ മുതൽ പരിസരമാകെ പുകയായിരുന്നു വെന്ന് മൈക്ക സ്കൂൾ അധികൃതർ അറിച്ചു.
മൈക്ക സ്കൂളിലെ രണ്ടാം നിലയിലും മൂന്നാം നിലയിലെയും ക്ളാസ് മുറികളിലും രൂക്ഷ ഗന്ധത്തോടെ പുകപടലങ്ങൾ പടർന്നതോടെ കുട്ടിക ൾക്കും അധ്യാപകർക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. തുട്രന്ന് ഇരു സ്കൂളുകളിലെ അധ്യാപകർ ചേർന്ന് പൊലീസിലും, ഫയ്രഫോഴ് സിലും,വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സ് ഉടൻ സ്ഥലത്തെ ത്തി .ഫയർഫോഴ്സ് സ്റ്റേഷൻ ഒാഫിസർ ജോസഫ് തോമസിന്റെ നേതൃത്വത്തിൽ പി.എസ്.സനൽ, പി.വി.സന്തോഷ്, ഫിലിപ്പ് വർഗീസ് , ഹരിലാൽ, കിരൺ കുമാർ എന്നിവർ ചേർന്ന് ഒരു മണിക്കൂർ പണിപ്പെട്ടാണ് പുക ശമിപ്പിച്ചത്.
അഞ്ചിലിപ്പയിലും എരുമേലിയിലും പറമ്പുകളിൽ തീപിടുത്തമുണ്ടായി. അഞ്ചിലിപ്പയിൽ റബ്ബർ ഫാക്ടറിക്ക് സമീപത്തെ കൊണ്ടൂപറമ്പിൽ ജോജോയുടെ പുരയിടത്തിൽ തീ പടർന്നു. തീ ഫാക്ടറി യുടെ വളപ്പിൽ പ്രവേശിച്ചപ്പോഴേയ്ക്കും ഫയർഫോഴ്സ് എത്തി അണ ച്ചതിനാൽ വൻ അപകടവും നാശനഷ്ടവും ഒഴിവായി. എരുമേലിയിൽ എസ്ബിടിക്ക് സമീപമുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഫയർഫോ ഴ്സ് സ്റ്റേഷൻ ഒാഫിസർ ജോസഫ് തോമസിന്റെ നേതൃത്വത്തിൽ പി.എസ്.സനൽ, പി.വി.സന്തോഷ്, ഫിലിപ്പ് വർഗീസ് , ഹരിലാൽ, കിരൺ കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.