കൂവപ്പള്ളി: സ്വകാര്യ റബര്‍ ഫാക്ടറിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരനെയും ഫാക്ടറിയില്‍ ലാറ്റക്സ് നല്‍കിക്കൊണ്ടിരുന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. കുവപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് റബേര്‍സിലാണ് ജീവനക്കാരനും ഇടപാടുകാരനും ചേര്‍ന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തി യതായി കണ്ടെത്തിയത്.

കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ലാറ്റക്സ് സപ്ലൈ ചെയ്തിരുന്ന ഇടക്കുന്നം ചെരിവുകാലായില്‍ ബിനോയ് ആന്റണി (40), കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആയിരുന്ന കണ്ണിമല മുതി യപാറയില്‍ നോബിള്‍ എം ജേക്കബ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിനെ ത്തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസ് അറിയിച്ചു.
rubber 1
ലാറ്റക്സിന്റെ ഡി.ആര്‍.സിയുടെ അളവില്‍ തിരിമറി നടത്തിയാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടിടെയുത്തത്. വരുമാനത്തില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ നടത്തിയ പരിശോധനയില്‍ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കമ്പനി ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് കണക്കല്‍പ്പെടാത്ത അഞ്ച് ലക്ഷത്തില്‍പരം രൂപ വന്നതായി കണ്ടെത്തി. ഇത് കമ്മീഷന്‍ ഇനത്തില്‍ ഇടപാടുകാരന്‍ നല്‍കിയതാണെന്നും നാലര വര്‍ഷമായി ഇയാള്‍ ഇവിടെ ലാറ്റക്സ് നല്‍കുന്നുണ്ടെന്നും കൂടുതല്‍ തിരിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. അരക്കോടി രൂപയോളം തട്ടിയതായാണ് പ്രാധമിക നിഗമനമെന്നും പോലീസ് അറിയിച്ചു.fest