കാഞ്ഞിരപ്പള്ളി : നോമ്പുതുറക്കായി വിശ്വാസികള്‍ തയ്യാറാക്കുന്ന ഉലു വാക്കഞ്ഞി ക്കായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ കാത്തിരി ക്കുന്നവരേറെ. നോമ്പു തുറക്കുന്നതിന് മുസ് ലിം വീടുകളിലും പള്ളിക ളിലും ഉലുവാക്കഞ്ഞി സര്‍വ്വസാധാരണമെങ്കിലും ഇത് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടില്ല.

ഒരിക്കലെങ്കിലും ഉലുവാക്കഞ്ഞി കഴിച്ചിട്ടുള്ള ഇതര മതവിഭാഗ ക്കാര്‍ ക്ക്  ഇത് വീണ്ടും കഴിക്കുന്നതിന് ആഗ്രഹിക്കാറുണ്ടെങ്കിലും കിട്ടാനും  മാര്‍ഗ്ഗമില്ല. ഈ സാഹചര്യത്തിലാണ് ജനറല്‍ ആശുപത്രിയില്‍ വിത രണം ചെയ്യുന്ന ഉലുവാക്കഞ്ഞിക്ക് ആവശ്യക്കാര്‍ ഏറെയാവാന്‍ ഇടയാക്കുന്നത്.

ജമാഅത്തെ ഇസ് ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  ദയ പാലിയേ റ്റീവ് സൊസൈറ്റിയാണ് കഴിഞ്ഞ നാലു വര്‍ഷമായി റംസാന്‍ മാസ ത്തില്‍ വൈകുന്നേരം  കാഞ്ഞിരപ്പള്ളി   ജനറല്‍ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്നവര്‍ക്കും അവരുടെ സഹായികള്‍ക്കുമായി  ഉലൂവാക്കഞ്ഞി വിതരണം ചെയ്യുന്നത്.

റംസാന്‍ നോമ്പുകാലം മുഴുവനും ദയ പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍ ഉലുവാക്കഞ്ഞി വിതരണം നടത്തുമെന്ന് ചെയര്‍മാന്‍ ഒ.എസ് അബ്ദുല്‍കെരീം, സെക്രട്ടറി സിദ്ധീഖ് എം.എ ,ട്രഷറര്‍ റിയാസ് കാള്‍ടെക്‌സ് എന്നിവര്‍ അറിയിച്ചു.