കാഞ്ഞിരപ്പള്ളി: റംസാന്റെ തിരക്കില്‍ ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ കിടക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനായി ടൗണില്‍ എത്തുന്നവര്‍ വാഹനങ്ങള്‍ വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതും വാഹനപ്പെരുപ്പവുമാണ് ടൗണിലെ ഗതാഗത കുരുക്കിന് കാരണമായി പറയുന്നത്. ദേശിയ പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സൗകര്യത്തിനായി ആളുകള്‍ ഇവിടെത്തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.തമ്പലക്കാട് റോഡും സൗകാര്യ പേ ആന്‍ഡ് പാര്‍ക്കിംങ് സംവീധാനങ്ങളും ഉപയോഗി ക്കണമെന്നാണ് പോലീസ് നല്‍കിയിരക്കുന്ന നിര്‍ദ്ദേശം. റംസാന് നാളിലെ തിരക്ക് മുന്‍ കൂട്ടി കണ്ട് പോലീസ് ഗതാഗത പരിഷ്കരണവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുണ്ടക്കയം ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ പോട്ടക്കവലയില് നിന്നും ആനത്താനം റോഡില്‍ പ്രവേശിച്ച് ടൗണ്‍ഹാളിന് അരികിലൂടെ കുരിശുങ്കല്‍ ജംഗ്ഷനില്‍ കയറണമെന്നാണ് പോലീസ് പറയുന്നത്. ഇത് ബസ് സ്റ്റാന്‍ഡ് പരിസരത്തെ തിരക്ക് കുറയക്കുന്നതിന് ഇടയാക്കും.
ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിലും അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. ടൗണിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി കളൊന്നും തന്നെ ഇനിയും നടപ്പാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ട്രാഫിക് കണ് ട്രോള്‍ യൂണിറ്റ് ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം കടലാസിലൊതുങ്ങി. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് തുടക്കമിട്ട ബൈപ്പാസ് നിര്‍മാണവും രാഷ്ട്രീയ ത്തില്‍ കുടുങ്ങി എങ്ങുമെത്താതായി.
ഇക്കാരണത്താല്‍ കാഞ്ഞിരപ്പള്ളിയിലെത്തുന്ന വാഹനയാത്രികരുടെ ദുരിതം പറഞ്ഞ റിയിക്കാന്‍ കഴിയില്ല. ടൗണിലുടെ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങ ള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.