മുക്കൂട്ടുതറ : ഭര്‍ത്താവും ആകെയുള്ള മകനും മരിച്ചതോടെ അനാഥയായി തെരുവി ലലഞ്ഞ് രോഗങ്ങളും പട്ടിണിയും മൂലം അവശയായ ആദിവാസി വയോധികയെ ജന പ്രതിനിധികളും പോലീസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് അഗതിമന്ദിരത്തിലാക്കി. ഇന്നലെ മുക്കൂട്ടുതറ ടൗണിലാണ് സംഭവം. എലിവാലിക്കര പെരുംമ്പാറയ്ക്കല്‍ കിട്ട ന്റെ ഭാര്യ സരസമ്മ (70)യെയാണ് ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫിന്റെ നേ തൃത്വത്തില്‍ മുക്കൂട്ടുതറയിലെ വിമലാഭവനില്‍ പ്രവേശിപ്പിച്ചത്. 
ഭര്‍ത്താവ് കിട്ടന്‍ ഏഴ് വര്‍ഷം മുമ്പാണ് മരിച്ചത്. തെങ്ങ് കയറ്റ തൊഴിലാളിയായിരു ന്നു കിട്ടന്‍. മകന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചതോടെ സരസമ്മ താമസിക്കുവാന്‍ ഇടമില്ലാ തെ ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫിന്റെ വീട്ടിലായിരുന്നു അന്തിയുറക്ക വും ഭക്ഷണവും. കഴിഞ്ഞയിടെ പനിയും, രോഗങ്ങളും മൂലം കാലുകള്‍ക്ക് നീരുമാ യി മുക്കൂട്ടുതറയിലെ കടത്തിണ്ണകളിലായി കഴിയുമ്പോഴാണ് അവശനിലയിലായത്. കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് അംഗം തഹസീല്‍ദാറുമായി വിഷയം ചര്‍ച്ച ചെ യ്തതോടെയാണ് ഇന്നലെ സരസമ്മയെ വിമലാഭവനില്‍ പ്രവേശിപ്പിച്ചത്. 
തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്ജ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ. സുരേന്ദ്രന്‍, ജില്ലാ പഞ്ചാ യത്ത് അംഗം മാഗിജോസഫ്, കാഞ്ഞിരപ്പള്ളി ട്രൈബല്‍ ഓഫീസര്‍ നിസാര്‍, എസ്.റ്റി. പ്രമോട്ടര്‍ ദിവ്യ, പഞ്ചായത്ത് അംഗം പ്രകാശ് പുളിക്കന്‍, എരുമേലി എ.എസ്.ഐ വിദ്യാധരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സരസമ്മയെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷമാണ് സമീപത്തെ വിമലാഭവനില്‍ പ്രവേശിപ്പിച്ചത്. വയോധികയുടെ സംരക്ഷണം ഏറ്റെടുത്തതായി വിമലാഭവന്‍ അധികൃതര്‍ അറിയിച്ചു.