മുണ്ടക്കയം:രോഗം തളര്‍ത്തിയ ജീവിതത്തെ പടപൊരുതി തോല്‍പിച്ച് നാടിന് മാതൃക യായ 31-ാം മൈല്‍ ജ്യോതി ഗ്യാസ് ഉടമ ജീവിതത്തോട് വിടപറഞ്ഞു. രോഗാവസ്ഥയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ആര്‍മി ഉദ്യോഗസ്ഥനായ പി. കൃഷ്ണന്റെയും അധ്യാപികയായ ലീലാമ്മയുടെയുംരണ്ടാമത്തെമകനായ അജിത്ത് (60)ന് 18-ാം വയസിലാണ് ശരീരത്തിലെ ചലന ശേഷി നിയന്ത്രിക്കുന്ന പേശികളെ ബാധിച്ച പ്രോഗ്രസീവ് മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചത്.രോഗബാധിതനായി വീല്‍ചെയറില്‍ അജിത്ത് രോഗത്തെ തോല്‍പിച്ചത് ജീവിച്ചത് 42 വര്‍ഷങ്ങളാണ്. 1985ല്‍ മുണ്ടക്കയം 31-ാം മൈലില്‍ ജ്യോതി ഗ്യാസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സി തുടങ്ങുകയും വീല്‍ചെയറില്‍ എത്തി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രി ക്കുകയുമായിരുന്നു. കോട്ടയം സിഎംഎസ് കോളജിലും നാ്ടകം ഗവ.കോളജിലുമായി രുന്നു വിദ്യാഭ്യാസം. ഇക്കാലയളവില്‍ എഴുപതുകളില്‍ കോട്ടയത്തെ കോഫി ഹൗസ് കൂട്ടായ്മയിലെ സജീവ സാനിധ്യമായിരുന്നു അജിത്ത്. കെ.സുരേഷ്‌കുറുപ്പ്, ഡിജോ കാപ്പന്‍, സുരേഷ്ബാബു തോമസ്, മ്യൂസ് മേരി, തുടങ്ങിയവര്‍ ഉള്‍പെട്ട സംഘത്തിലെ പ്രധാനിയായിരുന്നു അജിത്ത്.കൂട്ടുകാരായിരുന്നു അജിത്തിന്റെ ശ്തികി അതുകൊണ്ട് തന്നെ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടാകാര്‍ എല്ലാവരും അജിത്തിനൊപ്പം ഒപ്പു ചേര്‍ന്ന് പഴയകാല ഓര്‍മ്മകളും പുതുക്കിയിരുന്നു. രോഗത്തെ അതിജീവിച്ച് തന്റെ ബിസിനസ് സംരഭമായ ഗ്യാസ് ഏജന്‍സിയില്‍ ദിനം പ്രതി വീല്‍ചെയറില്‍ കടന്ന് വന്നിരുന്നു. ഇരുപതിലധികം ജീവനക്കാരും ഇരുപതിനായിരത്തോളം ഉപഭോക്താക്കളുമുള്ള ഗ്യാസ് ഏജന്‍സിയില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു അജിത്ത്. ഭാര്യ:പ്രസന്ന. മക്കള്‍: ജ്യോതിര്‍മയി,ചിന്മയ.