മുണ്ടക്കയം ഈസ്റ്റ്: രണ്ടാം ഭര്‍ത്താവിനെ കബളിപ്പിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന് മുങ്ങിയ ഭാര്യയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പാലൂര്‍ക്കാവ് സ്വദേശിനി സുബിയെയാണ് തമിഴ്നാട് ഉത്തമപാളയും സ്വദേശിയും ഭര്‍ത്താവുമായ ബാബുരാജി ന്റെ പരാതിയെ തുടര്‍ന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബാബുരാജ് പരാതിയില്‍ പ റയുന്നതിങ്ങനെ. 2013ല്‍ കൊടുകുത്തിക്ക് സമീപമുള്ള എസ്എന്‍ഡിപി വച്ച് ഇരുവ രും വിവാഹിതരായി ഉത്തമപാളയത്ത് താമസിച്ച് വരുകയായിരുന്നു. 
ഇരുവരുടെയും രണ്ടാം വിവാഹമാണ് ബന്ധുക്കളുടെ സമ്മതത്തോടെ നടത്തിയത്. എ ന്നാല്‍, തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. മുണ്ടക്കയത്തി നു സമീപം വാടകക്കെടുത്ത വീട്ടിലായിരുന്നു ഇരുവരും ബന്ധുക്കളുടെ സാന്നിധ്യത്തി ല്‍ കണ്ടത്. സ്വന്തം വീടാണെന്നും രണ്ട് കുട്ടികള്‍ ഉള്ള വിവരവും ഇവര്‍ ഇവര്‍ മരച്ചു വെച്ചു. വിവാഹത്തിനുശേഷം എല്ലാ മാസവും വീട്ടിലേക്ക് പോകുപ്പോള്‍ പല തവണ യായി നാലു ലക്ഷത്തോളം രൂപ വാങ്ങി വീട്ടില്‍ നല്‍കിരുന്നു. പെരമാറ്റത്തില്‍ സംശ യം തോന്നിയ ഭാര്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പലരുമായി അടുപ്പ മുണ്ടെന്ന് മനസിലായി. 
കഴിഞ്ഞ ജൂലൈ 27ന് ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ കാ ണാനില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്നെ മറുപടിയാണ് ലഭിച്ചത്. സുബിയുടെ മാതാപിതാക്കളെ വിളിച്ചപ്പോള്‍ തങ്ങള്‍ക്ക് അറിയല്ലായെന്ന മറുപടിയാ ണ് ലഭിച്ചത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ തന്റെ പാസ്പോര്‍ട്ട്, റേഷന്‍ കാ ര്‍ഡ്, പാന്‍കാര്‍ഡ്, വിവിധ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍, അഞ്ചു പവന്റെ സ്വ ര്‍ണ്ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവിവിരം അറിയുന്നത്. 
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുബിയു ടെ പാലൂക്കാവിലുള്ള വീട്ടില്‍ നിന്നും ഇന്നലെ രാവിലെ വനിത പോലീസ് അടക്കമുള്ള വര്‍ എത്തി അറസ്റ്റ് ചെയ്ത് ഉത്തമ പാളയത്തിലേക്ക് കൊണ്ടു പോയി. പെരുവന്താ നം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.