എരുമേലി : ഫൊറോനാ എസ്.എം.വൈ.എം നടത്തിയ ഉത്സവ് 2017 രചനാ-കലാമ ത്സരങ്ങളിൽ  തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലമുള മരിയ ഗൊരേത്തി എസ്. എം.വൈ.എം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത മത്സരങ്ങളിലെ ല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചത് .

മികച്ച ഹൃസ്വചിത്രത്തിനുള്ള പുരസ്‌കാരം എസ്.എം.വൈ.എം കൊല്ലമുളയുടെ അഞ്ചാം പ്രമാണം എന്ന ചിത്രത്തിന് ലഭിച്ചു. വിജയികളെ വികാരി ഫാ.ജോൺ വെട്ടുവയലിൽ, അസി.വികാരി ഫാ.എബി വാണിയപ്പുരയ്ക്കൽ എന്നിവർ അഭിനന്ദിച്ചു.രൂപതാതല മത്സരങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍  യുവജനങ്ങള്‍.