കാഞ്ഞിരപ്പള്ളി സി.പി.എം ലോക്കല്‍ സമ്മേളനം സമാപിച്ചു. ലോക്കല്‍ സെക്രട്ടറിയാ യി ഷമീം അഹമ്മദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ടി.കെ. ജയന്‍, ബി.ആര്‍.അന്‍ഷാദ്, അനില്‍ മാത്യൂ, ഇ.കെ.രാജു, എന്‍. സോമനാഥന്‍, എം.ബി. സാജന്‍, ഷക്കീലാ നസീര്‍, കെ.എം. അഷറഫ്, മുഹമ്മദ് നജീബ്, വി.ജി. ഗോപീക്യഷ്ണന്‍, ടി.എല്‍. സുധീഷ്, കെ.എസ്. ഷാനവാസ്, വി.സി. ജോസ്, എം.എ. റിബിന്‍ഷാ എന്നിവരടങ്ങിയ 15 അംഗ ലോക്കല്‍ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 
ലോക്കല്‍ സമ്മേളനത്തില്‍ പാനലിനെ അവതരിപ്പിച്ചെങ്കിലും മൂന്ന് പേര്‍ മത്സര രംഗ ത്ത് എത്തിയതോടെ വോട്ടിങ്ങിലൂടെയാണ് ലോക്കല്‍ കമ്മറ്റിയംഗങ്ങളെ തിരഞ്ഞുത്ത ത്. പുതിയ തലമുറയ്ക്ക് അവസരം നല്‍കുുന്നതിനായി ഏരിയ കമ്മറ്റിയംഗങ്ങളായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.എന്‍ രാജേഷും മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ നസീറും ലോക്കല്‍ കമ്മറ്റിയില്‍ നിന്നും സ്വയം ഒഴിവായി. 
തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവായ മുഹമ്മദ് നജീബിനാണ്. 75 വോട്ടാണ് ലഭിച്ചത്. ആറ് പുതുമഖങ്ങളടക്കം യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കിക്കൊണ്ടാണ് സമ്മേളനം അവസാനിച്ച ത്. 23 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും യോഗം തിരഞ്ഞെടുത്തു. 
ശനിയാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രയേറ്റ് അംഗം കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. തിങ്ക ളാഴ്ച സമാപനത്തിനോട് അനുബന്ധിച്ച് നടന്ന ചുവപ്പ് സേന മാര്‍ച്ചിലും ബഹുജന റാലിയിയിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 
തുടര്‍ന്ന് പേട്ടക്കവലയില്‍ നടന്ന സമ്മേളനം സി.പി.എം കൊല്ലം ജില്ലാക്കമ്മറ്റിയംഗം പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. വി.പി ഇസ്മായില്‍, വി.പി ഇബ്രാഹിം. ഷെമിം അഹമ്മദ്, വി.എന്‍ രാജേഷ്, പി.കെ നസീര്‍, പി.കെ രാജു തുടങ്ങിയവര്‍ സംസാരി ച്ചു.