എരുമേലി : കേസുകള്‍ ഏറ്റെടുക്കുമ്പോള്‍ അതില്‍  വാസ്തവമുണ്ടോയെന്ന് തിര ക്കുന്ന ആ സ്വഭാവമാണ് എരുമേലി നേര്‍ച്ചപ്പാറ ഫാത്തിമാസദനം മംഗലത്ത് വീട്ടില്‍ അഡ്വ.പോള്‍ ജോസഫിനെ തമിഴ്‌നാട്ടിലെ തേനിയിലെത്തിച്ചത് . ആ യാത്ര കഴിഞ്ഞ് പോള്‍ വക്കീല്‍ വീട്ടിലെത്തി മുറ്റത്ത് കാല് കുത്തിയ ഉടന്‍ പറമ്പാകെയൊന്ന് നോക്കി . അന്ന് തുടങ്ങിയത് പച്ചക്കറി കൃഷിയായിരുന്നു . ആ ആഴ്ചയുടെ ഒടുവില്‍ മുറ്റ ത്തിന്റ്റെ മൂലകളില്‍ തേനീച്ചകളുമായി പെട്ടികള്‍ നിരന്നു .

അതിന് പിന്നാലെ പടുതാകുളം . പിന്നെ കേട്ടറിഞ്ഞ വിത്തുകളും അപൂര്‍വയിനം സസ്യങ്ങളും നാടന്‍ കോഴികളും താറാവുകളും കാടയും ഗിനിയും ഗിരിരാജനും ആടുകളും പശുവുമൊക്കെയായി  പറമ്പിലിടമില്ലാതായി . അങ്ങനെ മത്സ്യവും മാംസവും മുട്ടയും പാലും പച്ചക്കറിയും തേനും പച്ചമരുന്നുമെല്ലാം വീട്ടിലെ ആവ ശ്യങ്ങളും കഴിഞ്ഞ് സമ്മാനമായി ബന്ധുക്കള്‍ക്കും വ്യവഹാരാവശ്യത്തി നെത്തുന്ന കക്ഷികള്‍ക്കും കൊടുത്തുകൊണ്ടിരിക്കുകയാണ് പോള്‍ വക്കീല്‍ . വാഹനാപകട ങ്ങളില്‍ ഇരയാകുന്നവരുടെ കേസുകള്‍ നടത്തുന്ന പോള്‍ വക്കീല്‍ ഒരു അപകടം സംബന്ധിച്ച കേസിന്റ്റെ സത്യസ്ഥിതി അന്വേഷിച്ചറിയാനാണ് ഒരു വര്‍ഷം മുമ്പ് തേനിയിലെത്തിയത് . അവിടെ വെച്ച് യാദ്രശ്ചികമായി ഒരു കര്‍ഷകനെ അടുത്ത് പരിചയപ്പെടാനിടയായി .

ആ കര്‍ഷകന്റ്റ കൃഷിതോട്ടത്തില്‍ മുന്തിരിയും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തി രുന്നത് പുറത്ത് വില്‍ക്കുന്നതിനായി ഒരു കൃഷിയിടവും സ്വന്തം വീട്ടാവശ്യത്തിനായി കൃഷിയിടത്തില്‍ വേര്‍തിരിച്ച സ്ഥലത്തുമായിട്ടായിരുന്നു . വില്‍ക്കാനുളള കൃഷി തഴ ച്ചുവളരുകയും സ്വന്തമാവശ്യത്തിനുളള കൃഷി കാര്യമായ വളര്‍ച്ച ഇല്ലാത്ത അവസ്ഥ യിലുമായിരുന്നു . ഇതിന്റ്റെ കാരണം തിരക്കിയപ്പോള്‍ സ്വന്തമാവശ്യത്തിനുളള കൃഷിയില്‍ ലവലേശം പോലും കീടനാശിനിയും രാസവളവും ചേര്‍ക്കുന്നില്ലന്നായി രുന്നു കര്‍ഷകന്റ്റെ മറുപടി . വില്‍ക്കാനുളള കൃഷിയില്‍ നിരന്തരം ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും അവയുടെ വീര്യമേറിയ അളവും അത് പ്രയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗന്ധവും തലവേദനയും അലര്‍ജിയും അസ്വസ്ഥതയു മൊക്കെ അന്ന്  നേരിട്ട് കണ്ട് അനുഭവിച്ചപ്പോഴാണ് ഇത്രയും നാളും ഇവയൊ ക്കെയാണ് ഭക്ഷണമായി കഴിച്ചിരുന്നതെന്ന തിരിച്ചറിവില്‍ താന്‍ നടുങ്ങിപ്പോ യതെന്ന് വക്കീല്‍ പറഞ്ഞു .
mes add new
മടക്കയാത്രയിലുടനീളം വീട്ടുമുറ്റത്തെ പറമ്പായിരുന്നു മനസ് നിറയെ . ആ യാത്രയില്‍ കൈ നിറയെ നാടന്‍ പച്ചക്കറി വിത്തുകളുമായാണ് വക്കീല്‍ വീടെത്തിയത് . മരത ക്കാളി , അടതാപ്പ്, കുട്ടി തക്കാളി , കാബേജ് , ക്വാളിഫ്‌ലവര്‍, ചൈനീസ് ഓറഞ്ച് , കുറ്റിപയര്‍ , വാളന്‍ പയര്‍ , പാവല്‍ , പടവലം , കുക്കുംബര്‍ , മുളക് , വാളന്‍ പുളി ,ഇഞ്ചി , മഞ്ഞള്‍ , ഏലം , കൈതചക്ക , മുരിങ്ങ , ചീര , തുടങ്ങി സകല വിധ വിളകളും രാസവിഷകൂട്ടുകളില്ലാതെ ജൈവവളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കു കയാണ്. ഗൗര , കട് ല , ബ്ലാക് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് പടുത കുളത്തില്‍ .

കോഴികള്‍ ദിവസേനെ നല്‍കുന്ന മുട്ടകള്‍ മാത്രമല്ല ഇഞ്ചിയും മഞ്ഞളുമൊക്കെ 300 കിലോയോളം വിറ്റു . അരിയും പലവ്യഞ്ജനവുമൊഴികെ ഒന്നും പുറത്തുനി ന്നും വാങ്ങേണ്ടി വന്നിട്ടില്ല . ഭാര്യ അനിതയും മകന്‍ പോളിന്‍  എന്നിവരാണ് വക്കീലിന്റ്റെ സഹായികള്‍ . വിഷമില്ലാത്ത നാടന്‍ കൃഷി നാടാകെ പടരാന്‍ കാര്‍ഷി ക കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് വക്കീല്‍.splash 1