തമ്പലക്കാട്: വിശ്വാസികളായ യുവതലമുറ വഴിതെറ്റാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന തലമുറയ്ക്കാ ണെന്ന് സുരേഷ്‌ഗോപി എം പി.അഭിപ്രായപ്പെട്ടു. മഹാ കാളിപാറ ദേവിക്ഷേത്രത്തില്‍ ആരംഭിച്ച പ്രതിഷ്ഠാ ക്രിയ കള്‍ളോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു.

ചന്ദനക്കുറിയിലോ തീര്‍ത്ഥം കുടിക്കുന്നതിലോ മാത്രമായി ഭക്തിയെ ഒതുക്കരുത്. മഹാകാളിപാറ ദേവീക്ഷേത്രം നാ ടിന് ഐശ്വര്യമായി മാറുമെന്നും അദേഹം പറഞ്ഞു. ക്ഷേ ത്രത്തിലെ ഗണപതിയുടെ ചുവര്‍ ചിത്രത്തിന്റെ മിഴി തുറ ക്കല്‍ ചടങ്ങും സുരേഷ് ഗോപി എം.പി നിര്‍വ്വഹിച്ചു. കട ക്കയം കുടുംബയോഗം പണികഴിപ്പിച്ച കടക്കയത്ത് കുട്ടി യമ്മ മെമ്മോറിയല്‍ അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടന വും നടന്നു.

പ്രതിഷ്ഠാ ക്രിയകള്‍ക്കായി ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാടിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ഇളങ്ങുളത്ത് കിണറ്റില്‍ വീണ അഞ്ചുവ യസുകാരന്‍ വിഷ്ണുവിനെ രക്ഷിച്ച ചേട്ടന്‍ ജിഷ്ണുവി നെ സുരേഷ് ഗോപി എം.പി. പൊന്നാട അണയിച്ച് ആദരി ച്ചു. ഡോ.എന്‍.ജയരാജ് എം.എല്‍.എ, രാജു കടക്കയം എന്നിവര്‍ പ്രസംഗിച്ചു.

ഇന്നു മുതല്‍ 22 വരെ ദിവസവും വൈകിട്ട് 7.30 മുതല്‍ ശാരദാനന്ദ സരസ്വതി സ്വാമിയുടെ ദേവീമാഹാത്മ്യം പ്രഭാഷണം നടക്കും. 23ന് വൈകിട്ട് ഏഴിന് ആര്‍.എല്‍.വി ശ്രീകുമാറിന്റെ സംഗീതാര്‍ച്ചനയും നടക്കുമെന്ന് 25ന് രാവിലെ 11.50നും 1.10നും ഇടയിലുള്ള മുഹൂര്‍ത്തത്തി ല്‍ പുനപ്രതിഷ്ഠ നടത്തും.