എരുമേലി: യുവജനങ്ങള്‍ പ്രശ്‌നങ്ങളില്‍ തളര്‍ന്നുപോകാതെ ക്രിയാത്മകമായി മുന്നേ റണമെന്നും സന്തോഷത്തിന്റെ വക്താക്കളാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. എരുമേലി ഫൊറോന എസ്എംവൈഎംന്റെ നേതൃത്വത്തില്‍ കൊല്ലമുള ലിറ്റില്‍ഫ്‌ളവര്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ 2017’യുവജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു മാര്‍ അറയ്ക്കല്‍.

എരുമേലി ഫൊറോന എസ്എംവൈഎം പ്രസിഡന്റ് സുബിന്‍ കിഴുകണ്ടയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്എംവൈഎം എരുമേലി ഫൊറോന ഡയറക്ടര്‍ ഫാ.സിറിയക് മാത്തന്‍കുന്നേല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന ഓറിയന്റേഷന്‍ ക്ലാസുകളും, ഇന്റര്‍ ആക്ടീവ് മോര്‍ട്ടിവേഷണല്‍ സെഷനും ഈശോ സഭാംഗമായ യൂത്ത് ആനിമേഷന്‍ ട്രെയ്‌നര്‍ ഫാ.റ്റോബി എസ്.ജെ.യും ടീമംഗങ്ങളും നയിച്ചു.

യുവജനസംഗമത്തോടനുബന്ധിച്ച് രൂപതാ വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ താമരശ്ശേരി പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ആനിമേറ്റര്‍ സി.റ്റെസി തളികപ്പറമ്പില്‍ എസ്എബിഎസ്, ഫൊറോന ഭാരവാഹികള്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.