കാഞ്ഞിരപ്പള്ളി:രൂപതാധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ രൂപതയെ അതി ധീരമായും എന്നാല്‍, സ്വതസിദ്ധമായ ശാന്തതയോടുംകൂടിയായിരുന്നു നയിച്ചത്. 2012 ഫെബ്രുവരി 26ന് തന്റെ മെത്രാഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ വളരെ ലളിതമായി ആഘോഷിക്കാനായിരുന്നു താത്പര്യപ്പെട്ടത്.

14 വര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആത്മീയ ചൈതന്യവും സൗമ്യ സാന്നിധ്യവുമായി നിലനിന്നശേഷം യോഗ്യനായ പിന്‍ഗാമിക്ക് വഴിമാറിക്കൊടുത്ത് പിന്‍വാങ്ങി നില്‍ക്കുന്ന പിതാവിന്റെ ചിത്രം അതിസവിശേഷ വ്യക്തിത്വത്തിന്റെ രൂപരേഖതന്നെയാണ്. രൂപതാധ്യക്ഷനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കു പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രവര്‍ത്തന മികവിനെ രൂപതയുടെ വളര്‍ച്ചയ്ക്കായി സമന്വയിപ്പിക്കുകയും ചെയ്തു. mar-mathew-vattakuzhy-funeralനിശബ്ദമായി വലിയ കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനും ഉപയുക്തമായി അധികാരചിന്ത തെല്ലുമില്ലാത്ത മാര്‍ വട്ടക്കുഴിയുടെ മാനേജുമെന്റ് ശൈലി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഉതകുന്നതായിരുന്നു. ആ ശൈലിയില്‍ അനേക കാര്യങ്ങള്‍ വിജയകരമായി നടപ്പാക്കുമ്പോഴും അവകാശവാദമില്ല, നേടിയതൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്തണമെന്ന നിര്‍ബന്ധവുമില്ല.

പിതൃസമാനമായ സംതൃപ്തിയോടെ എല്ലാവരെയും അംഗീകരിക്കുന്നതായിരുന്നു രീതി. രൂപതയ്ക്കും രൂപതാംഗങ്ങള്‍ക്കുമായി മാര്‍ വട്ടക്കുഴി ചെയ്ത നിരവധികാര്യങ്ങള്‍ ഇടംകൈ അറിയാതെ വലംകൈ ചെയ്ത നന്മകളായിരുന്നു. ശുശ്രൂഷാകാലത്ത് വട്ടക്കുഴി പിതാവ് നടത്തിയത് ധീരമായ ചുവടുവയ്പുകളായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കുശേഷവും രൂപതയിലെ വൈദികരും ഇടവക വിശ്വാസികളും മനസിലാക്കിയിരുന്നു. mar-mathew-vattakuzhy-funeral-1ആലംബഹീനരും മരണാസന്നരുമായവര്‍ക്കായി ആരംഭിച്ച സെറിനിറ്റി ഹോം, വികലാംഗര്‍ക്കായി കാഞ്ഞിരപ്പളളിയില്‍ സ്ഥാപിച്ച ഹോം ഓഫ് പീസ്, രോഗാവസ്ഥയിലും വാര്‍ധക്യത്തിലും വൈദികര്‍ക്ക് അഭയമാകുന്ന വിയാനി ഹോം എന്നീ സ്ഥാപനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധ്യാത്മികോര്‍ജം പകരാനായി തുടങ്ങിയ ആവേമരിയ പ്രാര്‍ഥനാകേന്ദ്രവും അജപാല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ അണക്കരയില്‍ പണിതീര്‍ത്ത പാസ്റ്ററല്‍ ആനിമേഷന്‍ സെന്ററും പിതാവിന്റെ അജപാലന ദൗത്യത്തിന്റെ പ്രതീകങ്ങളാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് രൂപതയ്ക്ക് അകത്തും പുറത്തും പ്രത്യേകിച്ച് ഹൈറേഞ്ച് പ്രദേശത്തും ഉണര്‍വും പുതു ആവേശവുമുണര്‍ത്തിയ കുട്ടിക്കാനം മരിയന്‍ കോളജും ഏറെ പ്രതിസന്ധികളിലൂടെ നേടിയെടുത്ത അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ തുടക്കവും കാഞ്ഞിരപ്പള്ളി രൂപതയെ വിദ്യാഭ്യാസ ഉന്നതയിലെത്തിച്ച ധീരമായ ചുവടുവയ്പുകളായിരുന്നു. mar mathew vattakuzhy funeralമലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയും പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയും അമല കമ്യൂണിക്കേഷന്‍സും രാഷ്ട്രീയ ഭരണാധികാരികളുടെ പോലും പ്രശംസ നേടിയ പ്രവര്‍ത്തനമേഖലകളാക്കി പ്രശസ്തിയാര്‍ജിച്ചതും വട്ടക്കുഴി പിതാവിന്റെ പ്രോത്സാഹനത്തിലാണെന്ന് ഇവയുടെ മുന്‍ ഡയറക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയൊക്കെ  ക്രിസ്തുശിഷ്യത്വത്തിന്റെ മുഖമുദ്രയായ സ്‌നേഹവും കൂട്ടായ്മയും രൂപതാകേന്ദ്രത്തിലും ഇടവകകളിലും നിലനിര്‍ത്താന്‍ പര്യാപ്തമാകും വിധത്തിലാകണമെന്നായിരുന്നു പിതാവിന്റെ വീഷണം.

രൂപതയിലെ വിവിധ അജപാലന ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പിതാവ് നല്‍കിയ കരുതലോടെയുള്ള പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും അന്നത്തെ ഡയറക്ടര്‍മാര്‍ വികാരവായ്‌പോടെയാണ് ഓര്‍മിക്കുന്നത്. ഭരണസാരഥ്യത്തില്‍ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുമ്പോഴും തന്റെ അനാരോഗ്യം അവഗണിച്ചുകൊണ്ടുതന്നെ അജപാലന ശുശ്രൂഷയില്‍ ആനന്ദം കണ്ടെത്തുന്നതിന് പിതാവ് സമയം കണ്ടെത്തിയിരുന്നു. popular-hyundai-winter-mega-check-up-camp-kanjirappally-notice2-copy lab