എരുമേലി : മഴയത്തും വെയിലത്തുംമാറാത്ത ഭംഗി എന്ന പരസ്യ വാചകം പോലെ വഴിയരികിൽ ചെറുതാണെങ്കിലും മനോഹരമായ ഒരു വിശ്രമതാവളം. അതിൻറ്റെ ബോർഡിലെ വലിയ അക്ഷരങ്ങൾ മഴയത്തും വെയിലിലുമെല്ലാം യാത്രക്കാരെ ആകർ ഷിച്ച് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. പൊന്തൻപുഴയിൽ നിന്നും മുക്കടയിലേക്കും പ്ലാ ച്ചേരിയിലേക്കും തിരിയുന്ന ജംഗ്ഷനിലാണ് ഈ കാഴ്ച.bus stop special 1 copy
ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരായ യുവാക്കളും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഭംഗിയിലും പേരിലും വേറിട്ടതായത്.” ഇവിടിരിക്കന്നേ ബസ് ഇപ്പോ വരും” ഈ വാചകമാണ് ബോർഡിലുളളത്. യാത്രക്കാർക്ക് ഇരിപ്പിടങ്ങളുമുണ്ട്. പരിസ്ഥിതിയും വനവും സംരക്ഷിക്കണമെന്ന വിവിധ സന്ദേശങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.bus stop special copy
തുടരെയുണ്ടായ അപകടങ്ങളാണ് റോഡിൽ സുരക്ഷിത അകലത്തിൽ വെയ്റ്റിംഗ് ഷെ ഡ്  നിർമിക്കാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപകടങ്ങൾ വർധിച്ചു കൊ ണ്ടിരിക്കുന്ന ജംഗ്ഷനാണിവിടം. മറുവശം കാണാനാകാത്ത വളവിൽ നിന്നു മാണ് ജംഗ്ഷനിലേക്ക് വാഹനങ്ങളെത്തുന്നത്. റോഡരികിൽ ബസ് കാത്ത് നിൽക്കുന്നത് അപകടത്തിൻറ്റെ നടുവിലാണ്. ഈ ഭാഗത്തുനിന്നും യാത്രക്കാരെ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റാൻ ഉപകരിച്ചിരിക്കുകയാണ് വിശ്രമകേന്ദ്രം. കഴിഞ്ഞ ദിവസമാണ് നാട്ടു കാർ സ്വന്തം ചെലവിൽ നിർമാണം പൂർത്തിയാക്കി നാടിനായി തുറന്നുനൽകിയത്.