കാഞ്ഞിരപ്പള്ളി∙ യന്ത്രം ചതിച്ചു, 70 വയസുകാരൻ തെങ്ങിനു മുകളിൽ കുടുങ്ങി .ഒടുവിൽ ഫയർ ഫോഴ്സ് എത്തി താഴെയിറക്കി. തമ്പലക്കാട് നടുവേലിപ്പറ മ്പി ൽ മാത്തുക്കുട്ടി(70) ആണ് തെങ്ങുകയറ്റ യന്ത്രം ഉപ യോഗിച്ച് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തെങ്ങി നു മുകളിൽ കയറിയത്.

എന്നാൽ മുകളിലെത്തിയപ്പോൾ യന്ത്രം തെന്നിമാറി കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയിലായി. തുട്ര‍ന്ന് തെങ്ങിൽ പിടിച്ചിരുന്ന മാത്തുക്കുട്ടിയെ വിവ രം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് താഴെ ഇറക്കി.

അരമണിക്കൂറോളം തെങ്ങിനു മുകളിൽ കുടുങ്ങിയ മാത്തുക്കുട്ടിയെ ഏണി ഉപയോഗിച്ചാണ് താഴെയിറ ക്കിയത്. ഫയ്ര‍ഫോഴ്സിന്റെ ഏണി തെങ്ങിൽ വച്ചുകെ ട്ടിയ ശേഷം രണ്ടു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മുകളി ൽ കയറി മാത്തുക്കുട്ടിയെ പിടിച്ച് താഴെയിറക്കുക യായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫിസർ അജിത് കുമാർ, കെ.എസ്.സുദർശൻ,പി.ടി.മധുസൂധനൻ, എസ്.പ്ര സാദ്, പി.കെ.സന്തോഷ് എന്നിവർ ചേർന്നാണ് മാത്തുക്കുട്ടിയെ താഴെയിറക്കിയത്.fire force escape 1