മുണ്ടക്കയം: കനത്ത മഴയിലും കാറ്റിലും കിഴക്കന്‍മേഖലയില്‍ വ്യാപക നാശം. ഏന്ത യാര്‍ ഇളകാട് മേഖലയിലെ മൂപ്പന്‍മലയിലും കൊക്കായാര്‍ പഞ്ചായത്തിലെ അഴങ്ങാ ട്ടും വന്‍ ഉരുള്‍പൊട്ടല്‍. ആള്‍ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച്ച ഉച്ചയക്ക് ര ണ്ട് മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലുമാണ് വ്യാപക കൃഷിനാശ വും ഗതാഗത തടസമുണ്ടായത്.

കൂട്ടിക്കല്‍ ചപ്പാത്തിലും മുണ്ടക്കയം കോസ് വേയിലും വെള്ളം കയറിയതിനെ തുടര്‍ ന്ന് ഗതാഗതം തടസപ്പെട്ടു. എന്തായാര്‍ പാലത്തിലും വെള്ളം കയറി. ജനങ്ങള്‍ വെള്ളം കയറുന്നത് കാണുവാനായി എത്തുന്നതും അപകട ഭീക്ഷണി ഉയര്‍ത്തുന്നുണ്ട്. 
ഏഴ് മണിക്കൂറിലേറെയായി നിര്‍ത്താതെ പെയ്ത കനത്ത മഴയിലാണ് കനത്ത നാശന ഷ്ടമുണ്ടായത്. മണിമലയാര്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് മുണ്ടക്കയം കോസ്വേയിലും, സമീപ റോഡിലും റോഡരികിലുള്ള കടകളിലും വെള്ളം കയറി. മു ണ്ടക്കയം ഇളകാട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ഒലിച്ച് പോയി. മണിക്കൂറു കള്‍ തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. കനത്ത മഴ യെത്തുടര്‍ന്ന് കോട്ടയം കുമളി റോഡിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. 
മുണ്ടക്കയം ടൗണില്‍ മഴ വെള്ളം റോഡിലെ ഓടയിലൂടെ ഒഴുകിയത് പാതിവഴിയില്‍ നിലച്ചു സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെളളം കയറി. പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളത്തിനടിയിലായി. മഴയോടനുബന്ധിച്ചുണ്ടായ കാറ്റില്‍ വന്‍ കൃഷി നാശമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ മഴയില്‍ നീരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. മുണ്ടക്കയം ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന പച്ചക്കറി ചാക്കുകള്‍ ദേശീയപാതയിലൂടെ ഒഴുകി. പെരുവന്താനം ഭാഗത്തും ശക്തമായ മഴ ഉണ്ടാകുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും ഉണ്ട്. 
കനത്ത മഴയെ തുടര്‍ന്ന് മുറിഞ്ഞുപുഴ, കുട്ടിക്കാനം , പീരുമേട് മേഖലകളില്‍ മണ്ണിടിച്ചില്‍. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഏലപ്പാറ വാഗമണ്‍ പാതയില്‍ വെള്ളം കരകവിഞ്ഞ് റോഡില്‍ കയറി. രാത്രി ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നാളെ രാവിലെ കൃഷി ഓഫീസര്‍ പ്രദേശം സന്ദര്‍ശിക്കും. അതിനു ശേഷം നാശനഷ്ടത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രാത്രി എട്ടുമണിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. റോഡുകള്‍ തകര്‍ന്നു.. വൈദുതി ബന്ധം തകര്‍ന്നു.. കനത്ത നാശനഷ്ട്ടം..നാട് ഒറ്റപ്പെട്ടു. വന്‍ കൃഷി നാശം ഉണ്ടായി .. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പ്രദേശത്തു ഉണ്ടായതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ട ലാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.