മ​ണി​മ​ല: ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്‍​വ​ശ​ത്ത് വീ​ട്ട​മ്മ​യു​ടെ കൈ​യി​ലൂ​ടെ ബ​സി​ന്‍റെ മു​ന്‍​ച​ക്രം ക​യ​റി ഇ​ട​ത്തു​കൈ അ​റ്റു​പോ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.40ാടെ​യാ​ണ് അ​പ​ക​ടം. കു​ഞ്ചി​ത്ത​ണ്ണി പീ​ടി​ക​പ്പ​റ​മ്പി​ല്‍ മ​റി​യാ​മ്മ (70) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ജോ​സി​നൊ​പ്പം മ​റ്റൊ​രു ബ​സി​ല്‍ മ​ണി​മ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു​അ​പ​ക​ടം. ജോ​സ് ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തു​കൂ​ടി​യും മ​റി​യാ​മ്മ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തു കൂ​ടി​യും ഇ​റ​ങ്ങി റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റാ​ന്നി​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് പോ​യ പി​ടി മോ​ട്ടോ​ഴ്‌​സ് ബ​സാ​ണ് വീ​ട്ട​മ്മ​യു​ടെ ഇ​ട​തു​കൈ​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. വീ​ട്ട​മ്മ​യെ തെ​ള്ള​ക​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ട​ത് കൈ ​മു​ട്ടി​ന് മു​ക​ള്‍ വ​ശം വ​ച്ച് മു​റി​ച്ച് മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.
അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി ഓ​ടി. ബ​സ് മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി.