കാഞ്ഞിരപ്പള്ളി: സഹകരണ ബാങ്ക് ക്രമ വിരുദ്ധമായി മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേ പിച്ച സംഭവത്തില്‍ നടപടികള്‍ പുനരാംഭിക്കാന്‍ ഹൈകോടതി നിര്‍ദേശം. സഹകര ണചട്ടങ്ങള്‍ക്ക് വിരുദ്ധമായി കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മ്യുച്ചല്‍ഫണ്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ ബാങ്കിന് നഷ്ടമുണ്ടായി എന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണ സമിതിക്കെതിരെ നടപടി ഒഴിവാക്കുന്നതിന്  ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും  പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍  കോടതി തടഞ്ഞിരുന്നു.ഈ കേസ് അന്വേഷണം നടത്തി തുടര്‍ നടപടികള്‍  പുനരാരംഭിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. 2005 ല്‍ മ്യൂച്ചല്‍ഫണ്ടില്‍ നാലുകോടി രൂപ നിക്ഷേപി ക്കുന്നതിന് ഭരണസമിതി  തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ തീരുമാന പ്രകാരം  മ്യൂച്ചല്‍ ഫണ്ടില്‍ മൂന്നു കോടിരൂപ 2006 ല്‍  നിക്ഷേപിച്ചു. പിന്നീട്  ഈ തുകയില്‍ ഒരു കോടി രൂപ 2007 ല്‍ പിന്‍വലിച്ചു. ഇതിന്നു ശേഷം രണ്ടു കോടി രൂപ കൂടി നിക്ഷേപിച്ചു.ഇത്തരത്തില്‍ രണ്ടു തവണയായി  നിക്ഷേപിച്ച നാലു കോടി രൂപ  എട്ടു വര്‍ഷത്തിനു ശേഷം  2015 ല്‍ പിന്‍വലിച്ചപ്പോള്‍ ബാങ്കിന് 1.8 കോടി രൂപ നഷ്ടമായി എന്നാണ് ഓഡിറ്ററുടെ കണ്ടെത്തല്‍.  ഈ തുക ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നെങ്കി ല്‍ ബാങ്കിന് ലഭിക്കാമായിരുന്ന പലിശയെക്കാള്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുറവാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവത്തില്‍ 2013 ല്‍ ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു.ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടം കണ്ടെത്തി ഇതിന് കാരണക്കാരായവരില്‍ നിന്നും ഇടാ ക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമലത ലപ്പെടുത്തുകയും ചെയ്തു.  നഷ്ടമായ തുക സെക്രട്ടറി അടക്കമുള്ള അന്നത്തെ ഭരണ സമിതി അംഗങ്ങളില്‍ നിന്നും ഈടാക്കണമെന്നും 2016 ലെ കേരള സംസ്ഥാന സഹകര ണ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബാങ്ക് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം  സെക്രട്ടറി ടോണി സെബാസ്റ്റിയന്‍, ബേബി വട്ടക്കാട്ട് ,ടി.ആര്‍ ചന്ദ്രശേഖരന്‍, സാജന്‍ അഞ്ചനാട്ട് എന്നിവര്‍ 18.9 ലക്ഷം രൂപ വീതവും മറ്റ് രണ്ട് അംഗങ്ങളായ അഡ്വ.സാജന്‍ കുന്നത്ത്, ജെസി ഷാജന്‍ എന്നിവര്‍  6.8 ലക്ഷം രൂപയും വീതം തിരികെയടയക്കണമെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.