കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷൻ (കെ.ജി.എ) രൂപം നൽകി യ മൈ കാഞ്ഞിരപ്പള്ളി എന്ന ആപ്പ്  പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. ഹാഷിം സത്താറിന്റെ നേതൃത്വത്തിൽ   പ്രവാസികളായ ഏതാനും യുവാക്കളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന വിവരം തന്നെ അത്ഭുത പ്പെടുത്തിയെന്നും എം.എൽ.എ. പറഞ്ഞു.

മൈ കാഞ്ഞിരപ്പള്ളി എന്ന പേരിൽ അപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു. എം.എൽ.എ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷത വഹി ച്ചു.കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അൻസിൽ, കെ.ജി.എ പ്രസിഡന്റ് ജയ്സൽ ജലാൽ , ബ്ളോക്ക് പഞ്ചായത്തംഗം പി.എ ഷെമീർ, അൻസാരി , അരുൺലാൽ എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിലേയും സമീപ പ്രദേശത്തെയും ആശുപത്രി കൾ, വിവിധ സർക്കാർ ഏജൻസികൾ, ബ്ലഡ് ഗ്രൂപ്പ്, പഞ്ചായത്തംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, ഇലക്ട്രീഷൻ, വിവിധ തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ, മാധ്യമ പ്രവർത്തകർ  തുടങ്ങിയവരു ടെ വിവരങ്ങളും ഫോൺ നമ്പറുകളും ഈ ആപ്പിൽ ലഭ്യമാകും.