എരുമേലി: അസൂയയും, വിദ്വേഷവും ഇല്ലാത്ത സ്‌നേഹവും സാഹോദര്യവും മാത്രം നിറയുന്ന എരുമേലിയിലുടെ മാത്രം സ്വന്തമായ നാടിന്റെ ചന്ദനക്കുട ആഘോഷത്തിന് ഇന്നലെ വൈകിട്ട് കൊടിയേറി. ഇനി മുതല്‍ ശബരിമല തീര്‍ത്ഥാടകരും എരുമേലിയില്‍ പത്ത് ദിനങ്ങള്‍ ഉത്സവത്തില്‍ അലിയുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പഭക്തര്‍ക്ക് അഭയസ്ഥാനമാണ് എരുമേലിയിലെ മുസ്ലിം പള്ളി.

ഇവിടെ വലംവക്കാതെ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേയ്ക്ക് യാത്രയില്ല. അയ്യപ്പ ഭക്തര്‍ക്ക് പതിറ്റാണ്ടുകളായി മുസ്ലീങ്ങള്‍ പകരുന്ന സ്‌നേഹത്തിന്റേയും സാഹോ ദര്യത്തിന്റേയും പ്രകടനമാണ് ചന്ദനക്കുടം. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മാരുമാ യി മുസ്ലീം പള്ളിയില്‍ നിന്നും പുറപ്പെട്ട് വഴിയിലുടനീളം നാടിന്റെ സ്‌നേഹാ ദരങ്ങള്‍ സ്വീകരിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്ന തോടെയാണ് ചന്ദനക്കുട ആഘോഷം പൂര്‍ണ്ണമാകുന്നത്. ഹിന്ദു-മുസ്ലീം ഐക്യം തോളോടുതോള്‍ ചേരുന്ന കാഴ്ചയാണ് ചന്ദനക്കുട ആഘോഷത്തില്‍ നിറയുന്നത്.

എരുമേലിയിലെ അസംപ്ഷന്‍ ഫൊറോനാ ചര്‍ച്ച് പ്രതിനിധികളും വിവിധ മതസ്തരും ചന്ദനക്കുട ഘോഷയാത്രയെ ആലിംഗനം ചെയ്യും. ഈ കാഴ്ചകള്‍ കാണാന്‍ തെരുവീഥികള്‍ ജനനിബിഡമാകും. പത്തിനാണ് ചന്ദനക്കുട ആഘോഷം പിറ്റേന്ന് രാവിലെ ആഘോഷകൊടിയേറുന്നതോടെ ചരിത്രപ്രസിദ്ധമായ ഐതീഹ സ്മരണക്ക് എരുമേലി വേദിയാകും. ശബരിമലയിലേയ്ക്ക് പുലിപ്പാല്‍ തേടിപ്പോയ ശ്രീ അയ്യപ്പന് പിന്നാലെ കാടിളക്കി പിന്‍തുടര്‍ന്ന മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘവും ശാന്തഭാവത്തില്‍ നൃത്തം ചവിട്ടുന്ന പിതൃസ്ഥാനീയരായ ആലംങ്ങാട്ട് സംഘവുമാണ് ഭക്തിനിര്‍ഭരമായ ആചാരമായി പേട്ടതുള്ളല്‍ നിര്‍വ്വഹിക്കുന്നത്.

നൈനാര്‍ മസ്ജിദിന് പുറമെ ചരള, നേര്‍ച്ചപ്പാറ, പള്ളികളിലും കൊടിയേറ്റ് നടന്നു. ജമാ അത്ത് സെക്രട്ടറി സി.യു അബ്ദുല്‍ കരീം, ട്രഷറാര്‍ കെ.എ അബ്ദുല്‍ സലാം, വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടരി കെ.എച്ച് നൗഷാദ് കമ്മറ്റിയംഗങ്ങളായ അഡ്വ. പി.എച്ച് ഷാജഹാന്‍, നാസര്‍ പനച്ചി, സി.എ.എം. കരീം, അന്‍സാരി പാടിക്കല്‍, ഹക്കീം മാടത്താനി, നിസാര്‍ പ്ലാമൂട്ടില്‍,

റെജി ചക്കാല, നൈസാം പി. അഷറഫ്, അനീഷ് ഇളപ്പുങ്കല്‍, റഫീക്ക് കിഴക്കേപറമ്പില്‍ എന്നിവര്‍ കൊടിയേറ്റിന് നേതൃത്വം നല്‍കി. പത്തിന് ഉച്ചക്ക് നൈനാര്‍ മസ്ജിദില്‍ നിന്നും മാലിസ ഘോഷയാത്ര പുറപ്പെടുന്നതോടെയാണ് രാത്രി മുതല്‍ പുലരും വരെ നീളുന്ന ചന്ദനക്കുട ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. ഘോഷയാത്രക്ക് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പൂര്‍ണ്ണകുഭം നല്‍കിയാണ് വരവേല്‍ക്കുന്നത്.akjjjjjjm