കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ റംസാന്‍ ആഘോഷങ്ങള്‍ നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ റംസാന്‍ ആഘോഷങ്ങള്‍ നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി റംസാന്‍ ക്വിസ്, പ്രസംഗം, ഖുര്‍ആന്‍ പാരായണം , മെഹന്തി മത്സരങ്ങള്‍ എന്നിവ നടത്തി.വൈകുന്നേരം കൂടിയ പൊതു സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ പി എ ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. നൈനാര്‍പള്ളി അസിസ്റ്റന്റ് ഇമാം യുസഫ് മൗലവി റംസാന്‍ സന്ദേശം നല്‍കി. സെന്‍ട്രല്‍ ജമാ അത്ത് ട്രഷറര്‍ ഷഫീക് താഴത്തുവീട്ടില്‍ സമ്മാന വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ഫസീല ടി കെ , ജനറല്‍ കണ്‍വീനര്‍ പിങ്കി ബഷീര്‍ , വിദ്യാര്‍ത്ഥി പ്രതിനിധികളായ റസിയ ബീഗം, ആസിയ മറിയം എന്നിവര്‍ പ്രസംഗി ച്ചു.
റംസാന്‍ വേളയിലെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി പതിനാറിന് നടത്തിയ ‘ അടുക്കളയ്‌ക്കൊരു കിറ്റ് ‘ എന്ന പരിപാടി കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച 600 കിലോ ഭക്ഷ്യസാധനകള്‍ അര്‍ഹതപ്പെട്ട അടുക്കളകളില്‍ എത്തിക്കുവാന്‍ കുട്ടികള്‍ തന്നെ മുന്‍കൈ എടുത്തു.