കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ 2, 3 നിലകളുടെ ആശീര്‍വ്വാദകര്‍മ്മം 16/05/2017 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരപ്പളളി രൂപതാ സഹായമെത്രാന്‍ മാര്‍.ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും. ആശീര്‍വ്വാദിക്കപ്പെടുന്ന കെട്ടിടസമുച്ചയത്തില്‍ വിവിധ തരത്തിലുളള നാല്‍പ്പ തിലധികം ഇന്‍പേഷ്യന്റ് മുറികളും, ഒ.പി. വിഭാഗങ്ങളും, അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ആശീര്‍വ്വാദകര്‍മ്മത്തിന് ശേഷം ആശുപത്രി നടുത്തളത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ c s i സെന്റ്ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍, റവ.ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ ഇങക അദ്ധ്യക്ഷത വഹിക്കുന്നതാണ്. പൊതു സമ്മേളനത്തില്‍ സമര്‍പ്പിത ജീവിതത്തിലൂടെ ആതുരശുശ്രൂഷാരംഗത്ത് മഹനീയ സേവനത്തിന്റെ യശസുയര്‍ത്തിയ വിശിഷ്ട വ്യക്തിത്വങ്ങളായ സി.ഹെലന്‍  സി.ലിനോസ്  എന്നിവരെ ആദരിക്കുകയും, നേഴ്സസ് ദിനമായി ആചരിക്കുകയും ചെയ്യു ന്നു.

പ്രസ്തുത സമ്മേളനത്തില്‍ മാര്‍.ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും, ആശുപത്രി ചെയര്‍മാന്‍ ഫാ.തോമ സ് മതിലകത്ത്  ആശംസകള്‍ നേരുകയും ചെയ്യും. കൂടുതല്‍ മുറികളും, നൂതന സൗകര്യങ്ങളും ആശുപത്രിയുടെ മുന്നേറ്റ ത്തില്‍ വളരെ നിര്‍ണ്ണായകമായൊരു പങ്കുവഹിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ജോസ് ഐക്കരപറമ്പില്‍ അറിയിച്ചു.mery queens may parish hall