കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിില്‍ വാഹനപകടത്തില്‍ മരിച്ച മുണ്ടക്കയം വരിക്കയാ നി സ്വദേശി മെറിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാഞ്ഞിരപ്പ ള്ളി മേരി ക്യൂന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും കോളേജില്‍ എത്തിച്ചത്. അത് വരെ വിങ്ങി നിന്ന ആകാശവും സഹപാഠികളും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അ ധ്യാപകര്‍ക്കും സങ്കടമാക്കാനായില്ല.തോരാത്ത ദുഖത്തില്‍ സഹപാഠികള്‍ക്കൊപ്പം പ്ര കൃതിയും കണ്ണീര്‍ വാര്‍ത്തു.അതുവരെ അടക്കി നിര്‍ത്തിയിരുന്ന ദുഖം അണപൊട്ടി യൊഴുകി. സഹപാഠികളും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും താങ്ങാനാവു ന്നതായിരുന്നില്ല ഈ വേര്‍പാട്.പഠനത്തില്‍ മാത്രമല്ല കലാരംഗത്തും നിറ സാന്നിദ്ധ്യമാ യിരുന്ന മെറിന്‍ എല്ലാവര്‍ക്കും തന്നെ പ്രിയങ്കരിയായിരുന്നു.തന്റെ പ്രിയ കൂട്ടുകാരിക്ക് അന്ത്യോമോപചാരമര്‍പ്പിക്കാന്‍ വിദ്യാത്ഥികളും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുഖമൊന്നുകൂടി കാണാനുമായി നിന്ന അധ്യാപകരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു അവധിദിനമായിരുന്നിട്ടും അമല്‍ ജ്യോതി കുടുംബം മുഴുവന്‍ മെറിനെ അവസാനമായി കാണുവാനെത്തിയിരുന്നു. തങ്ങള്‍ക്കൊപ്പം ക്ലാസ് മുറിയിലുണ്ടായിരുന്ന മെറിനിനി ഓര്‍മ്മകളില്‍ മാത്രകുന്ന ദുഖം സഹപാടികള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതിനുപ്പുറമായിരുന്നു.

ആശ്വസിപ്പിക്കുവാനെത്തിയ അധ്യാപകരെ കെട്ടിപ്പിച്ച് കരയുകയായിരുന്നു മെറിന്റെ സഹപാടികള്‍. അമല്‍ ജ്യോതി എന്‍ഞ്ചിനിയറിങ് കോളേജിലെ ജീവനക്കാരം അധ്യാപകരും ചേര്‍ന്നാണ് മൃതദേഹം കോളേജിലെത്തിച്ചത്. മൃതദേഹത്തിനൊപ്പം മെറിന്റെ ബന്ധുക്കളും അനുഗമിച്ചിരുന്നു. പഠനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും കൂട്ടുകാരിയെ അവസാനമൊന്നുകൂടി കാണാനായി എത്തിയിരുന്നു. മൃതദേഹത്തിനരികെ നിന്നവര്‍ പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കുവാന്‍ അധ്യാപകരും രക്ഷകര്‍ത്തക്കാളും ശ്രമിച്ചെങ്കിലും പ്രിയ കൂട്ടുകരിയുടെ വിടവാങ്ങളില്‍ വിതുമ്പിയ സുഹൃത്തക്കളുടെ കരച്ചില്‍ കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മെറിന് അന്ത്യമോപചാരമര്‍പ്പിക്കാനായി കോളേജിലെത്തിയിരുന്നു.എം.ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങി രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ മെറിന് അന്ത്യോമപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുള്ളിക്കല്‍, കോളേജ് മാനേജര്‍ ഫാ. മാത്യു പായിക്കാട്ട്്, രൂപതാ വികാരി ജനറള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നാലിന് കോളേജിലെ വിദ്യാര്‍്ത്ഥികളും അധ്യാപകരും ചേര്‍ന്ന് മൈറിന്റെ മൃതദേഹം മുണ്ടക്കയം വഞ്ചിമലയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച്ച രാവിലെ 10ന് 34ംമൈല്‍ വ്യാകുലമാത പള്ളിസെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രണിക് ആന്‍ഡ് കമ്മ്യൂണിക്കേഷനി ലെ വിദ്യാര്‍ത്ഥികളായ മെറിനും ഐറിനും കോളേജില് നിന്നും നടത്തിയ സ്റ്റഡി ടൂര്‍ കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കര്‍ണ്ണാടകത്തിലെ ചിക്കമംഗളൂരി ല്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ മെറിനും ഐറിനും ഒപ്പം സഞ്ചരിച്ച മറ്റ് വിദ്യാര്‍ത്ഥികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

അപകടത്തില്‍ മരിച്ച ഐറിന്റെ സംസ്‌കാരം വയനാട് സുല്‍ത്താന്‍ ബത്തേരി കൊടുവെട്ടി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഞായറാഴ്ച്ച നടന്നു. മെറിന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് മുപ്പത്തി നാലാം മൈലിലെ വ്യാകുല മാതാ ഫെറോന പളളിയില്‍ നടക്കും.