കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭാ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയ പ്പുരയ്ക്കലിന്റെ മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളോടെ കാഞ്ഞിരപ്പള്ളി രൂപത ഒരുങ്ങിക്കഴിഞ്ഞു.  മെ്രതാഭിഷേകത്തോടനുബന്ധിച്ച് രൂപീക രിച്ച വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വിശകലനം ചെയ്യുവാനുമായി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അവലോകനയോഗ ത്തില്‍ രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. 

മെത്രാഭിഷേക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ അധ്യക്ഷ ന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.  തിരുക്കര്‍മ്മങ്ങളുടെ വിജയത്തിനായി ഒരാഴ്ചക്കാലം പ്രാര്‍ത്ഥനാവാരമായി ആചരിച്ചുവരുന്നു.
നവംബര്‍ 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കത്തീദ്രല്‍ ദൈവാലയത്തില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങിന് നാലായിരത്തിഅഞ്ഞൂറിലധികം വിശ്വാസികള്‍ സാക്ഷികളാകും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്ന് 500-ഓളം പ്രതിനിധികള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും.വിശ്വാസികള്‍ക്ക് തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനായി 35,000 ചതുരശ്ര അടി വിസ്തീര്‍ണ്ണുള്ള പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു.  തിരുക്കര്‍മ്മങ്ങള്‍ ക്ലോസ് സര്‍ക്യൂട്ട് ടി.വി.യിലൂടെ വിശ്വാസിസമൂഹത്തിന് വീക്ഷിക്കാനാകും. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാത്തവിധം കുറ്റമറ്റരീതിയിലാണ് കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ മൈതാനങ്ങളില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വൈദികരും അല്മായരും സന്യസ്തരുമുള്‍പ്പെടുന്ന 33അംഗ ഗായകസംഘം പരിശീല നം ആരംഭിച്ചുകഴിഞ്ഞു. ദൈവാലയ കര്‍മ്മങ്ങള്‍ വിശദമാക്കുന്ന നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളും വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. അച്ചടിജോലിക ള്‍ പുരോഗമിക്കുന്നു. മെത്രാഭിഷേകശുശ്രൂഷകള്‍ ദൈവാനുഗ്രഹപ്രദമായ നിമിഷങ്ങ ളായി മാറ്റുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.