കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭമേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ് നാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷകത്തോടാനുബ ന്ധിച്ച്  വാഹന  പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം നല്‍കും. കാഞ്ഞിരപ്പള്ളിയിലെ അഞ്ച് മൈതാനങ്ങളിലാണ് മെത്രാഭിഷേകത്തിനെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.  ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, മഹാജൂബിലി പാരീഷ് ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വിവിധ രൂപതകളിനിന്നെത്തുന്ന  മെത്രാന്‍മാരുടെയും വിശിഷ്ടാതിഥികളുടെയും വാഹനങ്ങളുടെ പാര്‍ക്ക് ചെയ്യണം.

മുണ്ടക്കയം, കട്ടപ്പന, ഉപ്പുതറ, കുമളി, അണക്കര മേഖലകളില്‍ നിന്നെത്തുന്ന വാഹ നങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്  ഡോമിനിക്സ് കോളജിനു സമീപമുള്ള പൊടിമറ്റം കുരിശുപള്ളി ജംഗ്ഷനില്‍ നിന്നും വലത്തോട്ടുതിരിഞ്ഞ് ആനക്കല്ലുവഴി അക്കരപ്പ ള്ളി മൈതാനത്ത് എത്തിച്ചേരണം.  വൈദികരുടെ വാഹനങ്ങളും അക്കരപ്പള്ളി മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്.  പൊന്‍കുന്നം മേഖലകളില്‍ നിന്നുള്ള വാഹന ങ്ങളുടെ പാര്‍ക്കിംഗ് എകെജെഎം സ്‌കൂള്‍ മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്.

എരുമേലി, റാന്നി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്നെത്തുന്ന വാഹന ങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്  ഡോമിനിക്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യുക.  നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ പാടുള്ളൂ വെന്നും പോലീസ് അധികാരികളുടെയും വോളന്റിയേഴ്സിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും രൂപതാകേന്ദ്രം അഭ്യര്‍ത്ഥിച്ചു.