കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെംബറെ കാണ്‍ മാനില്ലെന്ന് പോസ്റ്ററുകള്‍. മെംബര്‍ ഷീല തോമസിനെയാണ് മാസങ്ങളായി വാര്‍ഡില്‍ കാണ്‍മാനില്ലെയെന്ന പേരില്‍ പൗരസമിതിയുടെ പേരില്‍ വാര്‍ഡിലുടെനീളം പോസ്റ്ററു കള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിദേശസന്ദര്‍ശനത്തിനുള്ള അപേക്ഷ നല്‍കി യാണ് മെംബര്‍ കാനഡയിലേക്ക് പോയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ആ റുമാസത്തെ അവധിക്ക് ഇവര്‍ ഇപ്പോള്‍ കാനഡയിലാണ്. 
പഞ്ചായത്ത് പ്രസിഡന്റാനാണ് ഇപ്പോള്‍ വാര്‍ഡിന്റെ ചുമതല. ആറുമാസം കഴി ഞ്ഞിട്ടും തിരികെ എത്തിയില്ലായെങ്കില്‍ മെംബറുടെ സ്ഥാനം നഷ്ടപ്പെടും. എന്നാല്‍ സ്വ ന്തം പാര്‍ട്ടിയിലെ ചിലരാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ആരോപണമുണ്ട്. വാര്‍ഡിലു ള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തി മെംബറെ അന്വേഷിച്ച പ്പോഴാണ് ഇവര്‍ വിദേശത്താണെന്ന് വോട്ടര്‍മാര്‍ പോലും അറിയുന്നത്.

വനിതമെംബറുടെ ആഭാവത്തില്‍ ഭര്‍ത്താവാണ് വാര്‍ഡിലെ കാര്യങ്ങള്‍ നോക്കുന്ന തെന്ന് ആരോപണമുണ്ട്. 12 വര്‍ഷമായി വിദേശത്ത് ജോലിയായിരുന്ന ഇവരെ സമ ര്‍ദം ചെലുത്തിയാണ് മത്സരപ്പിച്ചതെന്നും അക്ഷേപമുണ്ട്. വാര്‍ഷിക പദ്ധതി തയറാ ക്കലും വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കലും നിര്‍മാണപ്ര വര്‍ത്തനങ്ങളുടെ ടെന്‍ണ്ടര്‍ തയറാക്കുന്ന സമയത്ത് മെംബര്‍ വിദേശത്തായിരിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ തടസമാകുന്നവെന്ന് വോട്ടര്‍മാര്‍ പരാതിപ്പെട്ടു.
വാര്‍ഡില്‍ ലഭിക്കേണ്ട ആനൂകൂല്യങ്ങളും അവകാശങ്ങലും ചോദിച്ച് വാങ്ങാന്‍ മെം ബറില്ലാത്ത ഗതികേടിലാണ് അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍. ഇതാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.