കാളകെട്ടി: മൂന്ന് പതിറ്റാണ്ടു നീണ്ട അധ്യാപന ജീവിതത്തിനു ശേഷം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആൻസമ്മ തോമസ് പടിയിറങ്ങുന്നു.

മികച്ച സംഘാടക, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തക, പരിസ്ഥിതി പ്രവർത്തക, പ്രഗത്ഭയായ വാഗ്മി എന്നീ നിലകളിൽ മികവ് തെളിയിച്ച ടീച്ചർ മികച്ച എഴുത്തുകാരിയും ഗായികയും കൂടിയാണ്.ansamma thomas 4 copy കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്ന ആൻസമ്മ തോമസ് 2006 ലാണ് എരുമേലി സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ചുമതല ഏറ്റത്. ഔഷധ സസ്യ തോട്ടവും നക്ഷത്ര വനവും കരനെൽ കൃഷിയും ജൈവ കൃഷിയും സ്കൂളിനെയും വിദ്യാർഥി മനസുകളെയും ഹരിതാഭമാക്കി.ansamma thomas copy മത സൗഹാർദം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം, റോഡ് സുരക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി മതമൈത്രിയുടെ പുണ്യ ഭൂമി, ദേവമനോഹരി വാഗമൺ, ഹരിതഭൂമിക്കായി, നിണമൊഴുകുന്ന നിരത്തുകൾ എന്നിങ്ങനെ നാല് ഡോക്കുമെന്‍ററികൾ ടീച്ചറുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഈ കാലഘട്ടത്തിൽ സ്കൂളിനെ തേടി എത്തി .ansamma thomas 7 copy 2015 ൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിസിപ്പലായി ചുമതലയേറ്റു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആദ്യമായി ഏർപ്പെടുത്തിയ ദേശീയ അധ്യാപക അവാർഡ്, സംസ്ഥാന അധ്യാപക അവാർഡ്, പി.ടി. ചാക്കോ ഫൗണ്ടേഷൻ അവാർഡ്, വിദ്യാ ജ്യോതി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനത്തിന് വിവിധ സംഘടനകളിൽ നിന്ന് ബഹുമതികളും ലഭിച്ചിട്ടുണ്ട് .ansamma thomas 1 copyഭാരത് സ്‌കൗട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മീഷണർ, നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ സ്പെഷൽ ഓഫീസർ, രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കത്തോലിക്കാ കോൺഗ്രസ് രൂപത സെക്രട്ടറി, കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ ചുമതലകളും വഹിക്കുന്നു.ansamma thomas 10ഭവന നിർമാണ ബോർഡിൽ നിന്ന് വിരമിച്ച കെ.എം. മാത്യു മടുക്കക്കു ഴിയാണ് ഭർത്താവ്. ഏക മകൾ ആൻ മരിയ മാത്യു ടിസിഎസിൽ (കൊച്ചി ) എൻജിനിയറാണ്.