എരുമേലി : നീളവും വലിപ്പവുമേറിയ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞിറങ്ങിയത് കിണറിനുളളിലേക്ക് . കണ്ടുനിന്ന നാട്ടുകാര്‍ ഭീതിയിലായി . പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിനും വിദഗ്ധനായ വാവ സുരേഷിനും ഫോണ്‍വിളിയെത്തി . ഇവര്‍ എത്തുന്നത് കാത്തിരിക്കുന്നു നാട്ടുകാര്‍ . എരുമേലിക്കടുത്ത് കുറുവാമുഴിയില്‍ ഇന്നലെയാണ് സംഭവം .

നെടുംതകടിയേല്‍ ഭാഗത്ത് പണികള്‍ നിലച്ച പുരയിടത്തിലെ ഉപയോഗിക്കുന്നില്ലാത്ത കിണറിനുളളിലാണ് പാമ്പ് . അടുത്ത് കെട്ടിട നിര്‍മാണത്തിലായിരുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ട് നാട്ടുകാരെ അറിയിച്ചത് . കിണറ്റില്‍ പത്തി വിടര്‍ത്തിയ നിലയില്‍ മൂര്‍ഖനെ നാട്ടുകാര്‍ കണ്ടു .add akjjjjjjm