strip wereമുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ രാത്രിയില്‍ ഓടുന്ന ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി കൂലി വാങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉദ്യോഗസ്ഥര്‍ ഹാജരാകുവാന്‍ അദാലത്ത് കോടതി ഉത്തരവ്. മുണ്ടക്കയം സോഷ്യല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ അജീഷ് വേലനിലം സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് അദാലത്ത് കോടതിയുടെ നടപടി.

സെപ്റ്റംബര്‍ ഒന്‍പതാം തിയതി നടക്കുന്ന സിറ്റിംഗില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി,പോലീസ് സബ് ഇന്‍സ്‌പെക്ടര്‍,കാഞ്ഞിരപ്പള്ളി ആര്‍ റ്റി ഓ എന്നിവര്‍ ഹാജരാകുവാനാണ് കാഞ്ഞിരപ്പള്ളി ലീഗല്‍ സര്‍വ്വീസ് അദാലത്ത് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ മിനിമം ചാര്‍ജ്ജ് കഴിഞ്ഞുള്ള തുകയുടെ പകുതി കൂടുതല്‍ വാങ്ങാമെന്ന നിയമത്തിന്റെ മറവില്‍  അമിതമായ കൂലിയാണ് മുണ്ടക്കയത്ത് ഈടാക്കി കൊണ്ടിരുന്നത്.

ഇത് പലപ്പോഴും പോലീസ് കേസിനും കയ്യേറ്റത്തിനും വാക്കു തര്‍ക്കത്തിനും ഇടവരുത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഓട്ടോറിക്ഷാകളില്‍ മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തില്‍ കൂലി വാങ്ങുകയോ പകല്‍ സമയങ്ങളില്‍ നിശ്ചയിച്ചിട്ടുള്ളതുപോലെ കൂലി നിഞ്ചയിച്ച് ചാര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം.

മുണ്ടക്കയത്തു മാത്രമല്ല, കാഞ്ഞിരപ്പളളി, എരുമേലി അടക്കമുളള സമീപ സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തിലുളള പരാതികള്‍ ഇവിടെ നിന്നെല്ലാം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം അമിത കുലി ഈടാക്കുന്നത്.പുതു തലമുറയില്‍പ്പെട്ട ചിലരാണെന്നാണ് ആദ്യകാല ഓട്ടോ റിക്ഷ തൊഴിലാളികള്‍ പറയുന്നത്. ഇത്തരത്തില്‍ അമിത കൂലി വാങ്ങുന്നവര്‍ ഓട്ടോ തൊളിലാളികള്‍ക്ക് ഒന്നാകെയാണ് പേരു ദോഷമുണ്ടാക്കുന്നതെന്ന് അവര്‍ പറയുന്നു.strip were 1ad