നവമാധ്യമങ്ങളിലേക്ക് സൗഹ്യദം ചുരുങ്ങുന്നകാലത്ത് അത്മമിത്രങ്ങള്‍ മുണ്ടക്കയം സ്വദേശിയായ പി.കെ.അജി ത്ത് കുമാറിനായി ഒരുക്കിയ സൗഹ്യദ സായഹ്നം ശ്രദ്ധേ യമായി.frendship 6
മുണ്ടക്കയം സ്വദേശി അജിത്തിനായി അത്മമിത്രങ്ങള്‍ ഒരു ക്കിയ സൗഹ്യദ സായഹ്നം ശ്രദ്ധേയമായി.പതിനെട്ടാം വയ സ്സില്‍ അപൂര്‍വ്വരോഗം തളര്‍ത്തിയ അജിത്തിനെ ജീവിത ത്തിലേക്ക് കൈപിടിച്ച് നടത്തിയ സുഹ്യത്തു കളുടെ നേ ത്യത്വത്തിലായിരുന്നു അറുപതാം പിറന്നാ ള്‍.ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രമുഖരാണ്  പങ്കെടുത്തത്.frendship 1
സുഹ്യത്ത് ബന്ധങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങ നെ മാറ്റിമറിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു കോട്ട യത്ത് നടന്ന സൗഹ്യദകൂട്ടായ്മ.18 വയസിലാണ് കോട്ടയം മുണ്ടക്കയം സ്വദേശിയായ പി.കെ.അജിത്ത് കുമാറിനെ മസ്‌കുലര്‍ ടിസ്‌ട്രോഫിയെന്ന മാരക രോഗം പിടികൂടി യത്.ശരീരത്തിന്റെ ചലനശേഷി ഘട്ടംഘട്ടമായി നഷ്ടപ്പെട്ട അജിത്തിന്റെ ജീവിതം വീല്‍ചെയറിന്റെ വളയത്തി നു ള്ളിലായി.frendship 4
എന്നാല്‍ എഴുപതുകളില്‍ കോളജ് പഠനകാലത്ത് കോട്ടയ ത്ത് തുടങ്ങിയ കോഫിഹൗസ് കൂട്ടായ്മ രോഗം തളര്‍ത്തി യ ജീവിതത്തെ പ്രതീക്ഷയിലേക്ക് നയിച്ചു.പിന്നീട് ഗ്യാസ് ഏജന്‍സി തുടങ്ങിയ അജിത്ത് ബിസിനസിലും വിജയം കൈവരിച്ചു.ഒടുവില്‍ ആത്മിത്രത്തിന്റെ അറുപതാം പിറന്നാളിന് അവര്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍ അജി ത്തിന് അത് വലിയ ആത്മസംത്യപ്തിയാണ് നല്‍കിയത്.frendship 5
ഇന്ന് ജില്ലയിലെ ഏറ്റവുമധികം ഉപഭോഗ്താക്കള്‍ ഉള്ള ഗ്യാസ് ഏജന്‍സിയുടെ ഉടമകൂടിയാണ് അജിത്ത്. ആത്മി ത്രത്തിന്റെ അറുപതാം പിറന്നാളില്‍ ഒളിമങ്ങാത്ത സൗ ഹ്യദകൂട്ടായ്മ വീണ്ടും ഒത്തുചേരുകയായിരുന്നു.പാട്ടും,സൗഹ്യദസംഭാക്ഷണവുമായി കൂട്ടുകാര്‍ ഒരുമിച്ചപ്പോള്‍ അത് അജിത്തിനും് വലിയ ആവേശമായി.frendship 2
കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നടന്ന സായാ ഹ്നത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍,എം.പി,എം.എല്‍.എമാര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളായി.