മുണ്ടക്കയം ആധുനീക സംവിധാനങ്ങളോടെ 3000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച മുണ്ടക്കയം പ്രസ് ക്ലബ്ബ് മന്ദിരം നാലിന് രാവിലെ 10ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നാടിന് സമര്‍പ്പിക്കുമെന്ന്് പ്രസ് ക്ലബ്ബ് പ്രസിഡന്‌റ് ബോബിന മാത്യു, സെക്രട്ടറി നൗഷാദ് വെംബ്ലി, ഷാജി ഷാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രസിഡന്‌റ് ബോബിന മാത്യുവിന്‌റെ അധ്യക്ഷതയിള്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്‌റോ ആ്‌ന്‌റണി എം.പി മുഖ്യ്ര്രപഭാഷണം നടത്തും., പി.സി.ജോര്‍ജ് എം.എല്‍.എ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഷാജി ഷാസ്, നൗഷാദ് വെംബ്ലി, ടി.എസ്.അന്‍സാര്‍ എന്നിവരെ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ ആദരിക്കും.

ഡോ.എന്‍.ജയരാജ് എം.എല്‍.എ അംഗങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാ പനം നടത്തും. പ്രസ് ക്ലബ്ബ് അംഗങ്ങളെ സിനിമാ സംവിധായകന്‍ ജോണി ആന്‌റണി ആദരിക്കും. സനല്‍ ഫിലിപ്പ് സ്മാരക പദ്ധതി പഞ്ചായത്ത് പ്രസിഡന്‌റ് കെ.എസ്. രാജു പ്രഖ്യാപിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌ക്കരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി നൗഷാദ് വെംബ്ലി സ്വാഗതവും, ജോ.സെക്രട്ടറി ആര്‍.രഞ്ജിത് കൃതജ്ഞതയും പറയും.