കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ പാറത്തോട് ഇടക്കുന്നം കൊടിച്ചിറയില്‍ ഒരു വയസുള്ള അനന്യയുടെ ചികില്‍സാ ചെലവിലേക്ക് മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ നിധിയില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ ചെക്ക് അനന്യയുടെ പിതാവ് രതീഷ് കെ.ബിക്ക് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ജോസ് ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തംഗം കെ.രാജേഷും സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ഷാനവാ സും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് മുഖാന്തിരം മുഖ്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.അമ്മ ലതയില്‍ നിന്നും കരള്‍ സ്വീകരിച്ച അനന്യ ഇപ്പോള്‍ കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികില്‍സയിലാണ്.