മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേയ്ക്ക് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം ഒറ്റയ്ക്ക് ഭരണം പിടിച്ചടക്കി. കഴിഞ്ഞ പത്തുവര്‍ഷമായി കോണ്‍ഗ്രസ്സ് സഖ്യത്തിലും അതിനുമുമ്പ് ഇടതുപക്ഷ സഖ്യത്തിലുമുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയാണു ഇപ്രാ വശ്യം കേരളജനപക്ഷം ഒറ്റയ്ക്ക് പിടിച്ചടക്കിയത്.

കേരളജനപക്ഷം നിയോജക മണ്ഡ ലം പ്രസിഡന്റ് കെ.എഫ്. കുര്യന്‍ നേതൃത്വം കൊടു ത്ത പാനലില്‍ പി.സി. ജോര്‍ജ് എം.എല്‍.എ. യുടെ മകനും കേരള ജനപക്ഷം സംസ്ഥാ ന നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് ആദ്യമായി മത്സര രംഗത്തിറങ്ങിയതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

നിക്ഷേപ വിഭാഗത്തില്‍ കെ.എഫ്. കുര്യന്‍ കളപ്പുരയ്ക്കല്‍ പറമ്പിലും പട്ടികജാതി സംവരണ വിഭാഗത്തില്‍ എം.ജെ. ജോസഫ് മാട്ടേപ്ലാക്കലും എതിരില്ലാതെ തിരഞ്ഞെ ടുക്കപ്പെട്ടിരുന്നു. ജനറല്‍ വിഭാഗത്തില്‍ സി.ജെ. അജിമോന്‍ ചിറ്റേട്ട്, ജോസ് സെബാസ്റ്റ്യ ന്‍ വലിയപറമ്പില്‍, സണ്ണി കദളിക്കാട്ടില്‍, എ.കെ. പവിത്രന്‍ വാലാനിക്കല്‍, അഡ്വ. ഷോണ്‍ ജോര്‍ജ് പ്ലാത്തോട്ടം, അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേല്‍, സജി കുരീക്കാട്ട്, സെബാസ്റ്റ്യന്‍ കുറ്റിയാനി എന്നിവരും വനിതാ സംവരണ വിഭാഗത്തില്‍ മറിയമ്മ സണ്ണി ഞള്ളക്കാട്ട്, രമ ത്രിദീപ് തെക്കേക്കര, വിമല ജോസഫ് തെക്കേമുറിയും ബാങ്കിംഗ് പ്രൊഫഷണല്‍ വിഭാഗത്തില്‍ ഇ.എച്ച്. മുഹമ്മദ് ബഷീര്‍ ഇടത്തുംപറമ്പില്‍, ആര്‍. വെങ്കിടാചലം എന്നിവരുമാണ് വിജയിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മീനച്ചില്‍ ഈസ്റ്റ് ബാങ്ക് തിരഞ്ഞെടുപ്പു വിജയം ജനപക്ഷത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് എന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.