പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ തുറന്ന് നല്‍കാത്തതിനെതി രെയാണ് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ല്യാണ സമരം നടത്തി പ്രതിഷേധിച്ചത്.

വ്യാഴാഴ്ച പൊന്‍കുന്നം ടൗണ്‍ വഴി കടന്നു പോയവരുടെയെല്ലാം ശ്രദ്ധ മിനി സിവില്‍ സ്റ്റേഷന് മുന്‍പിലേക്കായിരുന്നു.മാലയിട്ട് നില്‍ ക്കുന്ന ചെറുക്കനെയും പെണ്ണിനെയും കണ്ട് കാര്യമനേഷിച്ചെത്തിയ വരും കുറവായിരുന്നില്ല. സിവില്‍ സ്റ്റേഷന്‍ തുറന്ന് നല്‍കാത്തതി നെതിരെ ബി.ജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച കല്യാണ സമരമാണ് വേറിട്ട സമര രീതി കൊണ്ട് ശ്രദ്ധേയമായത്. സിവില്‍ സ്റ്റേഷന് മുന്‍പില്‍ ഇവിടെത്തന്നെ പ്രവര്‍ത്തനം തുടങ്ങേ ണ്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പ്രതീകാത്മകമായി തുറന്ന് കൊണ്ടാ യിരുന്നു പ്രതിഷേധ വിവാഹം നടന്നത്.

സ്ത്രീയുടെയും പുരുഷന്റെയും പ്രതിമകളെ വിവാഹ വസ്ത്രങ്ങ ളണിയിച്ച് വധു വരന്‍മാരാക്കി മാറ്റിയപ്പോള്‍ ബി.ജെപി പഞ്ചായ ത്ത് കമ്മറ്റി പ്രസിഡന്റ് ജിഹരിലാല്‍ രജിസ്ട്രാര്‍ ആയി മാറി. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് നല്‍കാന്‍ വാഴക്കുല യും കരുതിയിരുന്നു. മുഹൂര്‍ത്ത സമയമായ കൃത്യം 11 .35ന് ബി ജെ പി ജില്ലാ ട്രഷറര്‍ കെ ജി കണ്ണന്‍ കല്യാണ സമരം ഉദ്ഘാടനം ചെയ്തതായി അറിയിച്ചു.ഇതോടെ നാദസ്വരം ഉച്ചസ്ഥായിലേക്ക്. ഒപ്പം പുഷ്പവൃഷ്ടിയോടെ കല്യാണ സമരത്തില്‍ പങ്കെടുക്കാനെ ത്തിയവരുടെ വക വധൂവരന്‍മാര്‍ക്ക് ആശംസകളും

സദ്യ നല്‍കിയില്ലങ്കിലും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും വഴി പോക്കര്‍ക്കും വിവാഹ മധുരമായി സംഘാടകര്‍ വക ഓരോ ഞാലി പൂവന്‍പഴവും.തുടര്‍ന്ന് വധൂവരന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും.എല്ലാ ദൃശ്യങ്ങളും കൃത്യമായി പകര്‍ ത്തി മൊബൈല്‍ ക്യാമറയുമായി പ്രവര്‍ത്തകരില്‍ ചിലര്‍. കല്യാണ സമരം കൊണ്ടും ഫലം ഉണ്ടായില്ലെങ്കില്‍ സിവില്‍ സ്റ്റേഷന്‍ തുറക്കുംവരെ വേറിട്ട സമര രീതി തുടരുമെന്ന് അറിയിച്ചാണ് ബി.ജെപി നേതാക്കളും പ്രവര്‍ത്തകരും മടങ്ങിയത്.