കാഞ്ഞിരപ്പള്ളി:പഞ്ചായത്ത് ഓഫിസില്‍ നിന്നും കാണാതായ ഫയലുകള്‍ തിരിച്ചു കിട്ടി. മിനി ബൈപാസിന്റെ നിര്‍മ്മാ ണം സംബന്ധിച്ച ഫയലുകളാണ് പഞ്ചായത്ത് ഓഫിസിലെ അലമാരയ്ക്ക് പിന്നില്‍ നിന്നും കിട്ടിയത് . മിനി ബൈപാസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടെ കഴിഞ്ഞ മാര്‍ച്ച് ആദ്യമാണ് , മിനി ബൈപാസിന്റെ ആദ്യഘട്ട നിര്‍മ്മാണം സംബന്ധിച്ച രേഖകള്‍ പഞ്ചായത്തില്‍ നിന്നും കാണാതായത്.mini bypass new copy
മിനി ബൈപാസ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ വിജിലന്‍സ് അനേഷണം നടന്ന് വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മിനി ബൈപാസിന്റെ നിര്‍മ്മാണം സംബന്ധിച്ച രേഖകള്‍ അപ്രത്യ ക്ഷമായത്. മൂന്ന് ഘട്ടമായി ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പദ്ധതി പ്രകാരുമുള്ളത്. ഇതില്‍ ആദ്യ രണ്ടു ഘട്ടങ്ങളിലെ നിര്‍മ്മാണത്തെ സംബന്ധിച്ച ഫയലുകളാണ് പഞ്ചായത്തില്‍ നിന്നും അപ്രത്യക്ഷമായത്. mini bypass new 2 copy
അനേഷണത്തിനിടെ വിജിലന്‍സ് സംഘം പരിശോധനയ്ക്കായി ആവശ്യപ്പെട്ടപ്പോഴാണ് രണ്ടു ഫയലുകള്‍ കാണാതായ വിവരം പുറത്ത് വന്നത്.തുടര്‍ന്ന് ഇക്കാര്യം കാട്ടി അസിസ്റ്റന്റ് എന്‍ഞ്ചിനിയര്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി. പഞ്ചായത്ത് ഭരണ സമിതിയെ അറിയക്കാതെയാണ് ഇതു സംബന്ധിച്ച് ഉദ്യാഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി യതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
mini bypass new 2 copy
എന്നാല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിലെ അലമാ രയ്ക്കു പിന്നില്‍ നിന്നും ഫയലുകള്‍ കിട്ടിയത് ദുരൂഹത ഉയര്‍ത്തുന്നു. മുഷിഞ്ഞ് പൊടിപിടിച്ച നിലയിലാണ് ഫയലുകള്‍ കണ്ടെത്തിയത്. ഓഡിറ്റിങ്ങിന് ശേഷമുള്ള ഫയലുകള്‍ മാറ്റിയിട്ടപ്പോള്‍ ഇവയും ഇതിലുള്‍പ്പെട്ടതാവാം എന്നാണ് അധികൃതര്‍ പറയുന്നത്.mini bypass new 3 copy
കഴിഞ്ഞ യു ഡി എഫ് ഭരണസമിതിയുടെ കാലത്താണ് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണു വാനായി മിനി ബൈപാസിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടക്കവും ഒടുക്കവും ഇല്ലാത്ത പദ്ധതി ഇന്നും പാതിവഴിയിലായതോടെയാണ് സ്വകാര്യ വ്യക്തി വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ നിലവിലത്തെ ഭരണ സമിതിയും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. parish hall mery queens may