കാഞ്ഞിരപ്പള്ളിയിലെ വഴികളിലൂടെ കണ്ണടച്ച് വണ്ടി ഓടിച്ചാലും അപകടമൊന്നും സംഭവിക്കുകയില്ലന്നു നൂറു ശതമാനം ഉറപ്പുണ്ട് കാഞ്ഞിരപ്പള്ളി സ്വദേശി മുല്ലക്കൽ മുഹമ്മദ് ബഷീറിന്.ഇദ്ദേഹം വണ്ടിയോടിക്കുന്നത് തുടക്കകാരെ പോലെ അതീവ ജാഗ്രതയോടെയാണ്.
മൂന്നര പതിറ്റാണ്ട് അപകട രഹിതമായി വണ്ടിയോടിച്ചതിനാണ് ഒടുവിൽ പുരസ്കാരം ലഭിച്ചത്.സംസ്ഥാന റോഡ് അപകട നിവാരണ ഫോറം ഏർപ്പെടുത്തിയ മാതൃക ഡ്രൈവർക്കുളള പുരസ്കാരമാണ് ബഷീറിന് ലഭിച്ചത്.ഇദ്ദേഹം വാഹനം ഓടിച്ചിട്ട് ഇതുവരെ വാഹനത്തിനോ യാത്രക്കാർക്കോ ഒരു പരുക്കുമുണ്ടായിട്ടില്ല .മാത്രമല്ല തട്ട ലോ മുട്ടലോ ഒന്നുമില്ല.
വാഹനത്തിന്റെ പെയിന്റ് പോലും ഇളകിയിട്ടുമില്ല.തിരക്കുള്ള നഗരങ്ങളിലൊക്കെ നിരന്തരം ഓടിച്ചിടും ലൈസൻസിൽ ഒരു ചുവപ്പു വരപോലുമില്ല.
ദുശീലങ്ങളില്ലാത്തതാണ് ശ്രദ്ധയോടെ വാഹനമൊടിക്കാൻ കഴിയുന്നതെന്നും അശ്രദ്ധമായ ഡ്രൈവിംഗാണ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നതെന്നും ബഷീർ പറയുന്നു .
              mery queens may