ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കേരളകോണ്‍ഗ്രസ് മാണി വിഭാഗം ഏതെങ്കിലും മുന്നണിഭാഗമാകുമെന്ന്  വ്യക്തമാക്കി സി.എഫ് തോമസ്. അതേസമയം ഏത് മുന്നണിയാണ് തെരഞ്ഞെടുക്കുകയെന്നത് പാര്‍ട്ടി നേതൃത്വം ആലോചിച്ച് തീരുമാനിമെക്കുമെന്നും സി.എഫ് തോമസ് കൂട്ടിച്ചേര്‍ത്തു.
ഇതോടെ ചരല്‍ക്കുന്ന് തീരുമാനം പുന:പരിശോധിക്കാന്‍ പാര്‍ട്ടി തയാറെടുക്കുകയാണെന്ന് ഉറപ്പായി. നേതാക്കളുടെ മനസറിയാന്‍ കോട്ടയത്ത് ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ മാണിയും ജോസ് കെ മാണിയും പങ്കെടുത്തു.SCOLERS13ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് മുന്നോടിയായുള്ള ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയതിനിടെയാണ് കേരളകോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായ സി.എഫ് തോമസ് നയം വ്യക്തമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളകോണ്‍ഗ്രസ് ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകും. എന്നാല്‍ അത് ഏത് മുന്നണിയെന്ന് ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നേതാക്കള്‍ ഉറച്ച് നില്‍ക്കുമെന്നും സി.എഫ് തോമസ് പറഞ്ഞു.
അതേസമയം മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ യുക്തമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുന്‍ നിലപാട് കെ.എം മാണി ആവര്‍ത്തിച്ചു.
നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്‍്‌റുമാര്‍ എന്നിവരുടെ യോഗമാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്നത്. ജില്ലാ പഞ്ചായത്തില്‍ സി.പി.എം പിന്തുണ സ്വീകരിച്ച് പ്രസിഡന്‍്‌റ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖറിയാസ് കുതിരവേലിയെ യോഗത്തില്‍ അഭിനന്ദിച്ചു. ചരല്‍കുന്ന് തീരുമാനം പുനപരിശോധിച്ച് കെ.എം മാണി ഇടതുപാളത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണിപ്രവേശനം സംബന്ധിച്ച കാര്യത്തില്‍ നേതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്.