എരുമേലി : മാലിന്യങ്ങളുമായി വന്ന പഞ്ചായത്തിന്റ്റെ ലോറി നാട്ടുകാര്‍ തടഞ്ഞ് തി രിച്ചയച്ചു. കമുകിന്‍കുഴിയിലാണ് സംഭവം. ഇവിടെ വര്‍ഷങ്ങളായി സംസ് കരണമി ല്ലാത്ത യൂണിറ്റിലെ ഷെഡുകളില്‍ മാലിന്യങ്ങള്‍ ടണ്‍ കണക്കിന് കെട്ടിക്കിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയതാണ്. എന്നാല്‍ 15 ലോഡ് മാലിന്യങ്ങളാണ് നീക്കം ചെയ്യാനായത്. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും ശാസ്ത്രീയമാ യ ആധുനിക സംസ്‌കരണ പ്ലാന്റ്റ് സ്ഥാപിക്കുകയും ചെയ്യാതെ മാലിന്യങ്ങള്‍ തളളരു തെന്നാണ് നാട്ടുകാരുടെ ആവശ്യം. 
ഇക്കാര്യം ഉന്നയിച്ച് പരാതികള്‍ നല്‍കുകയും മാലിന്യങ്ങളുമായി പഞ്ചായത്തിന്റ്റെ ലോറി വന്നപ്പോഴൊക്കെ നാട്ടുകാര്‍ തടയുകയും ചെയ്തതാണ്. കഴിഞ്ഞയിടെ ലോറി തടഞ്ഞിട്ടപ്പോള്‍ പോലിസെത്തി ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മാലിന്യ ങ്ങള്‍ നീക്കാമെന്നും സംസ്‌കരണം ആരംഭിച്ചതിന് ശേഷം മാലിന്യങ്ങളെത്തിക്കുമെന്നു മാണ് ധാരണയായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് മാലിന്യങ്ങള്‍ മാറ്റാ ന്‍ ടെന്‍ഡര്‍ നല്‍കിയത്. എന്നാല്‍ ആകെ നീക്കം ചെയ്ത 15 ലോഡ് മാലിന്യങ്ങളും മു ക്കൂട്ടുതറ കെഒറ്റി റോഡില്‍ സ്വകാര്യ പറമ്പില്‍ കരാറുകാരന്‍ രാത്രിയില്‍ രഹസ്യ മായി കുഴിച്ചുമൂടുകയായിരുന്നു.
ഇത് പ്രദേശവാസികള്‍ എതിര്‍ത്തതോടെ മാലിന്യങ്ങള്‍ കരാറുകാരന്‍ തിരികെ കയറ്റി കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ കമുകിന്‍കുഴിയിലെ സംഭവവികാസം. കെഒറ്റി റോഡിനടുത്ത് മാലിന്യങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ വാര്‍ ഡംഗം പ്രകാശ് പുളിക്കന്റ്റെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും നാട്ടുകാരു ടെയും ഉള്‍പ്പടെ നിരവധി പരാതികളാണ് പഞ്ചായത്തിനും കളക്ടര്‍ക്കും ആരോഗ്യ വ കുപ്പിനും ലഭിച്ചിരിക്കുന്നത്. വാര്‍ഡംഗത്തിന്റ്റെ പരാതിയില്‍ പഞ്ചായത്ത് അസി. എഞ്ചിനീയറോട് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്കട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്‌കരണത്തിന് യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ പ്രതിസന്ധിയിലായതിന് പുറമെ ദിവസവും നാട്ടിലുടനീളം കുമിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ചിടാന്‍ സ്ഥലവുമി ല്ലാതെ അവതാളത്തിലായിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ശബരിമല സീസ ണില്‍ സംസ്‌കരണത്തിന് മാര്‍ഗം കണ്ടില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.