പൊന്‍കുന്നം ചേപ്പുംപാറയ്ക്ക് സമീപം ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള മാലിന്യ നിക്ഷേപം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.കോട്ടയം നഗരസഭയില്‍ നിന്ന് കൊണ്ട് വരുന്ന മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിക്കുന്നതാണ് നാട്ടുകാര്‍ തട ഞ്ഞത്.
ചേപ്പുംപാറ പന്തിരുവേലില്‍ ചിറയ്ക്കല്‍ ചാക്കോ എന്നയാളുടെ തോട്ടത്തില്‍ കഴി ഞ്ഞ കുറെ നാളുകളായി ലോറികളില്‍ എത്തിക്കുന്ന മാലിന്യം നിക്ഷേപിച്ച് വരികയാ യിരുന്നു. കോട്ടയം നഗരസഭയിലെ മാലിന്യങ്ങളാണ് കരാറുകാരന്‍ ലോറികളിലെത്തി ച്ച് ഇവിടെ നിക്ഷേപിച്ച് വന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യങ്ങളുടെ വേര്‍തിരിക്കലും ഇവിടെ നടത്തിയിരുന്നു. വേര്‍തിരിച്ച ശേഷമുള്ള അഴുകിയ മാലിന്യങ്ങള്‍ കുഴികള്‍ എടുത്ത് അവയില്‍ നിക്ഷേപിക്കുകയാണ് ചെയ്ത് വന്നിരുന്നത്.
ചേപ്പുംപാറ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പണിയുന്നതിന് തൊട്ടടുത്തായാണ് ഇത്തര ത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്.കൂടാതെ സമീപത്തായി നൂറുകണക്കിന് കുടു ബങ്ങള്‍ ആശ്രയിക്കുന്ന പാറക്കുളങ്ങളും ഉണ്ടായിരുന്നു. മഴ പെയ്യുമ്പോള്‍ മാലിന്യ ങ്ങളെല്ലാം ഈ കുളത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്.സ്ഥലമുടമയുടെ അനുമതി യോടെയായിരുന്നു ജനവാസ കേന്ദ്രത്തിന് സമീപത്തെ മാലിന്യ നിക്ഷേപം .

ഇതാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. പ്രദേശവാസികള്‍ക്കൊപ്പം മാലിന്യവുമായെ ത്തിയ ലോറി തടഞ്ഞ സി.പിഎം.ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇവിടെ കൊടി നാട്ടുകയും ചെയ്തു. ജലസ് ത്രോതസുകള്‍ക്ക് സമീപമായുള്ള മാലിന്യ നിക്ഷേപം മൂ ലം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നായിരുന്നു പ്രതിക്ഷേധക്കാരു ടെ ആക്ഷേപം.
സംഭവം സംബന്ധിച്ച് പ്രദേശവാസികള്‍ പൊന്‍കുന്നം പോലീസിലും പഞ്ചായത്തിലും പരാതി നല്‍കി. മാലിന്യ നിക്ഷേപം ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറപ്പ് ചിറക്കടവ് പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്ന് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.