കമുകിൻകുഴിയിൽ മാലിന്യങ്ങൾ തളളുന്നത് തടഞ്ഞതോടെ നാട്ടിൽ മാലിന്യങ്ങളിട്ടാൽ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത്.

എരുമേലി : മാലിന്യങ്ങൾ കമുകിൻകുഴിയിലെ യൂണിറ്റിൽ തളളുന്നത് നാട്ടുകാർ തട ഞ്ഞതോടെ മാലിന്യ സംസ്കരണം പ്രതിസന്ധിയിലായ എരുമേലി പഞ്ചായത്ത് മാലി ന്യമെത്താതിരിക്കാനുളള വഴി തേടുന്നു. വ്യാപാര സ്ഥാപനങ്ങൾ റോഡിലേക്ക് മാലി ന്യങ്ങൾ ഇടാതിരുന്നാൽ മാലിന്യപ്രശ്നം പരിഹരിക്കാനാകുമെന്നാണ് പഞ്ചായത്ത് കമ്മറ്റിയുടെ കണ്ടത്തൽ. ഇതിൻറ്റെ ഭാഗമായി കടയുടമകൾക്ക് നോട്ടീസ് നൽകി തുട ങ്ങി.  ഉറവിടമാലിന്യ സംസ്കരണം നടത്താത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻ സ് റദ്ദാക്കുമെന്നറിയിച്ചാണ് പഞ്ചായത്ത് സെക്കട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.കടകളിൽ പരിശോധന നടത്തുമെന്ന് സെക്കട്ടറി അറിയിച്ചു. എരുമേലി പഞ്ചായത്തി ൻറ്റെ പരിധിയിലുളള സ്ഥാപനങ്ങൾക്കാണ് നോട്ടീസ്. സെപ്തംബർ 15 നകം സ്വന്തമാ യി മാലിന്യ സംസ്കരണ മാർഗം സജ്ജമാക്കണമെന്നാണ് നോട്ടീസിലെ നിർദേശം. പൊ തു നിരത്തിലേക്ക് മാലിന്യങ്ങളിടരുത്. കടയിലെ മാലിന്യങ്ങൾ കടയുടമ തന്നെ സം സ്കരിക്കണമെന്നാണ് നിർദേശം. നിലവിൽ റോഡരികിലുളള വീപ്പകളിലാണ് മാലിന്യ ങ്ങൾ തളളുന്നത്. നിയമം കർശനമാക്കുന്നതോടെ വീപ്പകളിൽ മാലിന്യം തളളുന്നത് ത ടയും.കേറ്ററിംഗ് സ്ഥാപനങ്ങൾക്കും ഓഡിറ്റോറിയങ്ങൾക്കും മാലിന്യ സംസ്കരണ സംവി ധാനമില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.നിലവിൽ സംസ്കരണ പ്ലാൻറ്റ് ഇല്ലാത്തതാണ് പഞ്ചായത്ത് നേരിടുന്ന പ്രതിസന്ധി. കൊടിത്തോട്ടത്തെ പ്ലാൻറ്റ് ഒരു വർഷം മുമ്പാണ് തകർന്ന് വീണത്. ഇതോടെ ഇവിടുത്തെ സംസ്കരണം നിലച്ചു. പിന്നെയുണ്ടായിരുന്നത് കമുകിൻകുഴിയിലുളള നാല് ഷെഡ്ഡുകളാണ്. ജൈവ മാലിന്യ സംസ്കരണ യൂണിറ്റായാണ് ഇവ നിർമിച്ചത്. എന്നാൽ സംസ്കരണം നടത്താൻ പദ്ധ തി ആവിഷ്കരിച്ചിട്ടില്ല.

മാലിന്യങ്ങൾ ഷെഡ്ഡുകളിലിട്ട് വലയിട്ട് മൂടുക മാത്രമാണ് ആകെ ചെയ്യുന്നത്. പിന്നീട് ടെണ്ടർ നൽകി ഇവ നീക്കം ചെയ്യുന്നതാണ് പോംവഴി. എന്നാൽ മാലിന്യങ്ങൾ ഷെഡ്ഡു കളിൽ നിറഞ്ഞ് കവിഞ്ഞിട്ടും നീക്കം ചെയ്യാതിരുന്നതോടെ നാട്ടുകാർ എതിർപ്പുമാ യെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാർ പഞ്ചായത്തിൻറ്റെ ലോറി മാലിന്യ വുമായി എത്തിയപ്പോൾ തടഞ്ഞിരുന്നു. ഷെഡ്ഡുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യണ മെന്നും സംസ്കരണ മാർഗം ഇവിടെ നടപ്പിലാക്കാതെ ഇനി മാലിന്യങ്ങളിടരുതെന്നു മാണ് പ്രദേശവാസികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സീസ ണിൽ മാലിന്യ സംസ്കരണം എങ്ങനെ നടത്തുമെന്ന് എത്തും പിടിയും കിട്ടാതെ കുഴ ഞ്ഞിരിക്കുകയാണ് ഭരണസമിതി.