കാഞ്ഞിരപ്പള്ളി:മാരുതി കാറിന്റെ എന്‍ജിന്‍ ഉപയോഗിച്ച് സദാശിവന്‍ നിര്‍മ്മിച്ച ഹെലികോപ്റ്ററാണ് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ അവസാനഘട്ട നിര്‍ മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സദാശിവന്‍ വരും ദിവസങ്ങളില്‍ ഹെലികോ പ്റ്റര്‍ ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് . ലീഫുകള്‍ 400 ആ്രപിഎം സ്പീഡില്‍ കറങ്ങി തുടങ്ങി. കണ്‍ട്രോള്‍ സിസ്റ്റവും പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ ഹെലികോപ്റ്റര്‍ നിലത്തു നിന്ന് ഉയര്‍ത്താമെ ന്ന പ്രതീക്ഷയിലാണെന്ന് സദാശിവന്‍ പറയുന്നു.
ഉയര്‍ത്തുക മാത്രമല്ല പറക്കലും സദാശിവന്റെ ലക്ഷ്യമാണ്.ആനക്കല്ല് സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂളിനു വേണ്ടിയാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴയില്‍ എന്‍.ഐ. എന്‍ജിനിയറിങ് വര്‍ക്ക്‌സ് എന്ന ലെയ്ത്ത് സ്ഥാപനം നടത്തുന്ന മണ്ണി പ്‌ളാക്കല്‍ സദാശിവന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്.
ഹെലികോപ്റ്റിന്റെ ബോഡി ഭാഗം മുഴുവന്‍ ഇരുമ്പ് തകിട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാരുതി കാറിന്റെ എന്‍ജിനും ,വ്യാവസായിക ആവശ്യത്തി ന് ഉപയോഗിക്കുന്ന റിഡക്ഷന്‍ ഗിയറും ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോ ഗിച്ചിരിക്കുന്നു.
മുന്‍വശത്തും, വശങ്ങളിലും ആപ്പെ ഓട്ടോറിക്ഷായുടെ ചില്ലുകള്‍ ഉപയോഗി ച്ചിരിക്കുന്നു. ഇരുമ്പു ഫ്രെയ്മില്‍ അലുമിനിയം തകിടുപൊതിഞ്ഞാണ് ലീഫുകള്‍ (കാറ്റാടി)നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊപ്പല്ലറുകളും സദാശിവന്‍ തനിയെ നിര്‍മ്മിച്ചു. ഇതുവരെയുള്ള നിര്‍മ്മാണത്തിന് ആറു മാസം വേണ്ടി വന്നു.നിലവില്‍ പണി ക്കൂലി കൂടാതെ നാലു ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാ യിലിക്കുന്നത്. രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഹെലികോപ്റ്റര്‍ സ്‌കൂളിന് സമര്‍പ്പിക്കും.
കാലത്തിനൊത്ത മാറിയ വാഹനങ്ങളുടെ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെ ടുത്തുക എന്ന ആശയത്തിന് സെന്റ് ആന്റണീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡെന്നി നെടുംപതാലിലാണ് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ആദ്യകാല വാഹനങ്ങളായ കാളവണ്ടിയും കുതിര വണ്ടിയും സ്‌കൂളില്‍ വാങ്ങി സൂക്ഷി ച്ചിരിക്കുന്നു. ഇനി ഒരു ഹെലികോപ്റ്റര്‍ ആയാലോ എന്ന ചിന്തയ്ക്ക് സ്‌കൂളിലെ പിടിഎ അംഗം കൂടിയായ ഡി.സദാശിവന്റെ ആത്മവിശ്വാസവും കൂടിയായതോടെ ഹെലികോ പ്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചു.
ഇതിനു മുമ്പ് സ്‌കൂളില്‍ ഭൂഗോളവും, വിന്‍ഡ് മില്ലും സദാശിവന്‍ നിര്‍മ്മിച്ചു നല്‍ കിയിട്ടുണ്ട്. എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികളുടെ ആശയങ്ങളില്‍ ഉദിച്ച വിവിധ യന്ത്രങ്ങളും പത്താം ക്‌ളാസുകരാനായ സദാശിവന്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട് . തന്റെചെറുപ്പം മുതല്‍ വിമാനത്തോടുള്ള കമ്പവും, ലെയ്ത്ത് ജോലികളെ അനുഭ വസമ്പത്തും, ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് പ്രചോദനമായതായി സദാശിവന്‍ പറയുന്നു.
ഭാര്യ വി.കെ.തുളസി. അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി എം.എസ്.ധനുശ്രീ, ആനക്കല്ല് സെന്റ് ആന്റ ണീസ് പബ്‌ളിക് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ഥിനി എം.എസ്.രൂപശ്രി എന്നിവരാണ് മക്കള്‍.