കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെ ടുപ്പ് സെപ്റ്റംബര്‍ 14 ന് നടക്കാനിരിക്കെ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. ശ ക്തമായ പ്രചരണത്തിലൂടെ വോട്ടര്‍മാരുടെ മനസില്‍ വ്യക്തമായ സ്വാധീനമുറപ്പിക്കാ നുള്ള ശ്രമമാണ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത്.
പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന കൃഷ്ണ കുമാരി ശശികുമാര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.സെപ്റ്റംബര്‍ പതിനാലിന് തെരഞ്ഞെ ടുപ്പ് നടക്കാനിരിക്കെ എല്‍ ഡി എഫും ,യു ഡി എഫും, ബി ജെ പിയും ഇവിടെ ശക്ത മായ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.പതിറ്റാണ്ടുകള്‍ ഒപ്പം നിന്ന വാര്‍ഡ് ഇക്കുറി യും നിലനിര്‍ത്താന്‍ വേണ്ടി യുഡിഎഫ് ശ്രമിക്കുമ്പോള്‍, എല്‍ ഡി എഫും, ബി ജെ പിയും സീറ്റ് പിടിച്ചെടുക്കാന്‍ കഠിന പ്രയന് തത്തിലാണ്. 
വര്‍ഷങ്ങളോളം ഒപ്പം നിന്ന കേരള കോണ്‍ഗ്രസ് ഇക്കുറിയില്ല എന്നത് യു ഡി എഫിന് തിരിച്ചടിയാണ്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്‍ ഡി എഫിനെ പിന്തുണ യ്ക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തതായാണ് സൂചന. തെരഞ്ഞെടുപ്പിന് ഒരാഴ്ചയിലധികം മാത്രം ശേഷിക്കെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒന്നിലധികം തവണ വീടുകയറി പ്രചരണം നടത്തിക്കഴിഞ്ഞു.കുഞ്ഞുമോള്‍ ജോസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.തികഞ്ഞ വിജയപ്രതീക്ഷയാണ് ഇക്കുറി തെരഞ്ഞെടുപ്പി നെ നേരിടുമ്പോള്‍ ഉള്ളതെന്ന് ഇവര്‍ പറയുന്നു.
കുടുംബശ്രീ ഭാരവാഹി കൂടിയായ സുധാകുമാരിയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ഭരണ തുടര്‍ച്ചയ്ക്ക് വോട്ട് തേടിയാണ് ഇവര്‍ ജനങ്ങളെ സമീപിക്കുന്നത്. ഡോ.സേതുല ക്ഷ്മിയാണ് എന്‍ ഡി എയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.ആയുര്‍വ്വേദ ഡോക്ടര്‍ കൂടിയായ ഇവര്‍ വാര്‍ഡില്‍ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്.

ഈ മാസം 15നാണ് വോട്ടെണ്ണല്‍ . ഉപതെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അത് എല്‍ ഡി എഫിന് വ്യക്തമായ മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ ഭരണത്തെ ബാധിക്കില്ല.