കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡിലെ(മാനിടുംകുഴി) ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ബിജെപി സ്ഥാനാര്‍ഥി ഡോ.സേതുലക്ഷ്മി നാമ നിര്‍ദ്ദേശ പത്രിക സ മര്‍പ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് സേതുലക്ഷ്മി വരണാധികാരി ലാന്റ് അസൈന്‍മെന്റ് തഹസില്‍ദാര്‍ എം.എസ്.സലിം മുമ്പാകെ പത്രി ക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുമോള്‍ ജോസ് ഇന്ന് രാവിലെ 11ന് നാമ നിര്‍ദ്ദേശ പത്രി ക സമര്‍പ്പിക്കും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നായിരി ക്കേ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ ചേര്‍ന്ന മണ്ഡലം നേതൃയോഗ ത്തില്‍ തീരുമാനിച്ച സ്ഥാനാര്‍ഥിയുടെ പേര് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാര ത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജനപക്ഷ പാര്‍ട്ടി മല്‍സരിക്കുമെന്ന് അറിയിച്ചെങ്കിലും പിന്‍മാറാനാണ് സാധ്യത. കേരള കോണ്‍ഗ്രസ്(എം) മല്‍സരത്തിനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 23-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് കുഞ്ഞുമോള്‍ ജോസ് .ആയ്യുര്‍വേദ ഡോക്ടറാണ് ബിജെപി സ്ഥാനാര്‍ഥി ഡോ.സേതു ലക്ഷ്മി.

വനിതാ സംവരണ വാര്‍ഡായ 22-ാം വാര്‍ഡില്‍ സെപ്റ്റംബര്‍ 14 ന് ആണ് തിരഞ്ഞെടുപ്പ് .പത്രികകളുടെ സൂക്ഷമ പരിശോധന നാളെ നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 29 ആണ് . വാര്‍ഡ് അംഗമായിരുന്ന കൃഷ്ണ കുമാരി ശശികുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.